ലേഖനം | എന്റെ ഹൃദയം നിന്നോട് കൂടെ…. | പാസ്റ്റർ ലിജോ ജോണി

0 2,355

നവയുഗം പ്രവാചകർ നിറഞാടാത്ത ഒരു കാലത്ത്, ശിഷ്യൻന്റെ നേരല്ലാത്ത യാത്ര ആത്മാവിൽ കണ്ട ഒരു പ്രവാചകൻ അന്ന് യിസ്രായേൽ നാട്ടിൽ ഉണ്ടായിരുന്നു.പേര് ഏലീശ.. തന്റെ ഗുരുവായ ഏലിയാവിൽ സർവ്വശക്തൻ പകർന്നു നൽകിയ ആത്മനിറവിന്റെ ഇരട്ടിപൻങ്ക് ചോദിച്ചു വാങ്ങിയ വൃതൻ. ആത്മനിറവ് വെറും സ്വന്തം കാര്യങ്ങൾക്കായി ഉപയോഗിപ്പാനുള്ളതല്ലെന്ന് ആരംഭം മുതൽ തിരിച്ചറിയാൻ കഴിഞ്ഞത് ഈ ഭക്തന്റെ മൂല്ല്യം വർദ്ധിപ്പിക്കുന്നു…… എടുക്കപെടൽ വെറും പൊങിചാട്ടമല്ലെന്ന് കണ്ടഭക്തൻ. 70-80kg ഉള്ള തന്റെ യജമാനനെ സ്വർഗം ഉയരത്തിലേക്ക് എടുത്തപ്പോൾ 1-2kg ഭാരമുള്ള പുതപ്പ് താഴോട്ട് വീണതും, യോർദ്ദാൻ സമതലത്തിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ പൂഴിമണൽത്തരികൾ അവിടമാകെയുള്ള ദൃശ്യഭംഗിയെ മൂടി സമതലമാകെ പൊടിപടലങ്ങൾ നിറഞ്ഞപ്പോഴും, തന്റെ യജമാനനെ നഗ്ന നേത്രങ്ങളാൽ നോക്കുവാൻ കഴിഞ്ഞത് ആ യോഗിതിരിച്ചറിഞതും, തന്നിലേക്ക് പകരപെട്ടത് ഭാവിയും,ജോലിയും, ഉയർച്ചയും പ്രവചിക്കാൻ മാത്രമല്ലെന്നുള്ള തിരിച്ചറിവുള്ളവനാക്കി തന്നെ തീർത്തു എന്ന് പറയുന്നത് ആവും ശരി.

തന്റെ യജമാനൻ തന്നെ വാർത്തെടുത്തതുപോലെ താനും ഒരു ശിഷ്യനെ കൂടെ നിറുത്തി.തന്റെ കൈയ്യിൽ വെള്ളം ഒഴിപ്പാനും,തുണിഅലക്കാനും, ഷോപ്പിംഗിനും, തന്റെ ബാഗ് പിടിപ്പാനും മാത്രമല്ല തനിക്ക് ശിഷ്യൻ എന്ന് ആ ഭക്തന് അറിയാമായിരുന്നു എന്നത് ഇവിടെ ചേർത്തുകൊള്ളട്ടെ. ശേഷം അനുവാചകർക്ക് വിടുന്നു

അങനെ നാളുകൾ കൊഴിഞ്ഞു വീണു , ശുശ്രൂഷകളും, യാത്രകളും തകൃതിയായി നടക്കുന്നു.അങനെയിരിക്കുബോഴാണ് മറ്റൊരു അതിഥി രാജ്യത്ത് ആദ്യമായി എത്തിച്ചേർന്നത്;അരാം രാജ്യം മുഴുവൻ മഹാനെന്നും,വീരശൂരപരാകൃമിയും, സൈന്യാധിപനും ആയ നയമാൻ ( ദൈവം കുഷ്ഠരോഗിയായി കാണുന്ന, പലവീരൻമാരും ദൈവത്തിന്റെ കണ്ണിൽ കുഷ്ഠങളുള്ള അശുദ്ധനെന്ന് നാം ഓർക്കണം ) യിസ്രായേലിൽ സൗഖ്യത്തിനായ് വരുന്നത്. ശക്തമായ വിടുതൽ ശുശ്രൂഷ ആഗ്രഹിച്ചു വന്നവനെ സിംബിളായി സൗഖ്യമാക്കി അയച്ചതിന് പ്രത്യുപകാരമായി കൊണ്ടുവന്നതോ 8,64,000രൂപയുടെ വെള്ളിയും,26,10,000 രൂപയുടെ സ്വർണ്ണവും,അതിശ്രേഷ്ഠമായ 10 കൂട്ടം വസ്ത്രവും അടങ്ങിയ സമ്മാനങ്ങളും. എന്നാൽ ഇതെല്ലം കണ്ട് കണ്ണ് മഞളിക്കാതെ എല്ലാം തിരസ്കരിച്ച ആ യോഗീവര്യനെ നമസ്കരിക്കാതെ വയ്യെന്ന് എന്റെ ഉള്ളം മന്ത്രിക്കുന്നു……..അതെ അരങ്ങിലും, അണിയറയിലും കറപുരളാത്ത ആത്മീയ വ്യക്തിത്വത്തിന്റെ ഉടമ.നയമാന്റെ സമ്മാനം തിരസ്കരിപ്പാനുള്ള ദർശനം യോർദ്ദാന്റെ സമതലത്തിൽ അഗ്നിരഥങളെയും,അഗ്നിശ്വങളെയും സ്വന്തകണ്ണാൽ കണ്ടപ്പോൾ പ്രാപിച്ചതിനാലാവും ഈ ലോക മോഹങ്ങളെ തൃണവൽക്കരിപ്പാനുള്ള ശക്തി താൻ വെളിപ്പെടുത്തി നയമാനെ അൽഭുതപരതന്ത്രനാക്കി മടക്കിയത്.
ഇന്നത്തെ പ്രവാചകന്റെ സ്വഭാവം കൂടി തുറന്ന് എഴുതുവാൻ തൂലിക വല്ലാത്ത വ്യഗ്രതകാട്ടുന്നു എന്ന് വായനക്കാരോട് പറയട്ടെ…… സ്വർഗ്ഗം തന്ന നൻമയെന്നോ, വിടുതൽ വെളിപ്പെട്ടെന്നോ,കെട്ടഴിഞതാണെന്നോ, പ്രാർത്ഥനയുടെ ഫലമെന്നോ……. അങ്ങനെ.. അങ്ങനെ പലതുംപറഞ് ലൈവിൽവന്നെനെ….!! എന്നാൽ അതെസമയം അരങ്ങിലെ ശിഷ്യൻ അണിയറയിൽ കരുക്കൾ നീക്കി.അവൻ തന്റെ ഗുരു അറിയാതെ കുറുക്കുവഴികൾ തിരഞ് മനസ്സും, കാലും വേഗത്തിൽ അരാമ്യന്റെ രഥത്തിനു പുറകെ ചലിപ്പിച്ചു….. രഥചക്രങളെ തോൽപ്പിക്കേണ്ടവൻ ഇതാ കുഷ്ഠത്തിന്നായ് ഓടുന്നു…എത്ര ശോചനീയം,എത്ര വേദനാജനകം !!!

Download ShalomBeats Radio 

Android App  | IOS App 

ഓടിവരുന്നവനെ കണ്ട് രഥചക്രങൾ നിശ്ചലമാക്കി നയമാൻ ശുശ്രൂഷകനെ സ്വീകരിച്ചു.ആവശ്യംഅറിഞ ഉടനെ സമ്മാനങ്ങൾ സമ്മാനിച്ചു താൻ യാത്ര തുടർന്നു.നയമാന്റെ പാണിയിൽ നിന്നും കൈക്കൊണ്ട 1,72,800 രൂപയുടെ വെള്ളിയും,2കൂട്ടം അതിവിശേഷവസ്ത്രങളും ആരുമറിയാതെ സ്വഗ്രഹത്തിൽ ഒളിപ്പിച്ചു ആരുമറിയാതെ അടുത്ത ശുശ്രൂഷയ്ക്ക് അണിഞ്ഞൊരുങ്ങി യജമാനന്റെ പാദങ്ങളിൽ എത്തി. ഇവിടെ ആണ് തലക്കെട്ടിൽ ഉള്ള ചോദ്യം ഡമോസ്തനീസീന്റെ തലയ്ക്ക് മുകളിൽ തൂങിയവാൾ പോലെ ഗേഹസിയുടെ കർണ്ണപുടകങളിൽ മുഴങ്ങിയത്. എന്റെ ഹൃദയം നിന്നോട് കൂടെ പോന്നത് നീ എന്തുകൊണ്ട് അറിഞില്ല ????

ആധുനിക ഗേഹസിമാർ ഓരോ പ്രൊജക്ട് (ആട്ടിന് ഫാം, ഒലിവ് തോട്ടം, മുന്തിരി തോട്ടം, കുറച്ചു തൊഴിലാളികൾ, ഇവയെല്ലാം ഉപയോഗിച്ച് ബാങ്ക് ബാലൻസ് വർദ്ധിപ്പിച്ച്, വിലകൂടിയ വസ്ത്രങ്ങളും, വസ്തുവകകളും, വിലകൂടിയ കാറും , അൽപം സുവിശേഷവേലക്കാരെ സപ്പോർട്ടും, ഒക്കെ….. ) പ്രവാചകന്റെ മുന്നിൽ അവതരിപ്പിച്ചു പ്രവാചകനിൽ നിന്ന് അപ്രൂവൽ വാങ്ങാൻ മുട്ട്കുത്തുബോൾ പ്രവാചകൻ ഗേഹസിമാരുടെ ഹൃദയത്തിന്റെ നിലവാരവും ഒളിപ്പിച്ച പലതും അറിയാതെയും പ്രവചിച്ച് തുട്ടുകൾ വാങി കീശയിൽ ഒളിപ്പിക്കുബോൾ ഓർക്കുക പ്രവാചകാ ഇതായിരുന്നില്ല ഏലീശ എന്നത്. മുന്നിൽ നിൽക്കുന്ന വ്യക്തിയുടെ ഹൃദയത്തിനോപ്പം സഞ്ചരിക്കാതെ അഭിവൃദ്ധിയും, ഉയർച്ചയും,വിടുതലും കൈമാറുന്ന ലേബൽപ്രവാചകരെ നിങളെപ്പോലെ ആയിരുന്നില്ല ഏലീശ.പേനയുടെ തിടുക്കം ആത്മാവിന്റെ നോവായി വചനത്തിന്റെ വെളിച്ചത്തിൽ കൈമറി നിറുത്തുന്നു. അതെ ഇങ്ങനല്ല ഏലീശ….ഇങ്ങനല്ല പ്രവചനവും.

നിങ്ങളുടെ സ്നേഹിതൻ ലിജോ.


You might also like
Comments
Loading...