ലേഖനം | അതു എപ്പോൾ സംഭവിക്കും | ഇവ . കെ വി ഫിലിപ്പ് , ബാംഗ്ലൂർ

0 2,470

Mathew: 24:3

ഒരിക്കൽ യേശുകർത്താവും ശിഷ്യന്മാരും ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ കർത്താവിനോട് ചോദിച്ച ചോദ്യത്തിന്റെ ഒരു ഭാഗം ആണ് നാം മുകളിൽ കാണുന്നത്
യേശുകർത്താവു ഉയിർത്തെഴുന്നേറ്റ ശേഷം 40 ദിവസത്തെ ഇഹലോകവാസം അവസാനിപ്പിച്ചു താൻ സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് തൊട്ടുമുമ്പും ശിഷ്യന്മാർ മറ്റൊരു വിധത്തിൽ ചോദ്യം ആവർത്തിച്ചു… (Acts: 1:6)
ഈ ചോദ്യങ്ങളുടെ മറുപടി അന്നത്തെപോലെ തന്നെ ഇന്നുമുള്ള ദൈവജനത്തിനുള്ള മറുപടിയാണ്..
യേശു പറഞ്ഞു ആനാളും നാഴികയും സംബന്ധിചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലേ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല´´(Matthew 24 : 36). പുത്രനും അറിയില്ല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അത്രയ്ക്ക് രഹസ്യസ്വഭാവം (Secret) ഉള്ള വിഷയം ആണെന്നാണ്. അതുപോലെ അപ്പോസ്തലന്മാരുടെ പ്രവൃത്തികളിൽ 1 :7 നാം കാണുന്നത് അതു പിതാവിന്റെ സ്വന്ത അധികാരത്തിൽ ( Authority )ഉള്ള കാര്യം ആണെന്നാണ്.. എക്കാലത്തെയും ദൈവജനത്തോട് ദൈവത്തിനു പറയുവാനുള്ളതു അതു വളരെ രഹസ്യമാണെന്നും അതറിയുക എന്നത് നമ്മുടെ വിഷയമല്ല എന്നുമാണ്... എന്നാൽ നമ്മോട് അവിടുന്ന് ഇപ്രകാരം പറഞ്ഞുപരിശുദ്ദാത്മാവ് നമ്മുടെമേൽവരും, നമുക്ക് ശക്തിനൽകും, നാം ആശക്തിയാൽ ഭൂമിയുടെ അറ്റത്തോളം സാക്ഷികളാകും എന്നത്രെ..(Acts: 1: 8, Luke 21: 12,13, Matthew 24:14)
എന്നിരുന്നാലും യേശു ശിഷ്യന്മാരുടെ ചോദ്യത്തിന്റെ മറുപിടിയായി ചില സൂചനകൾ(Clue) തിരുവെഴുത്തിലൂടെ നമുക്ക് നൽകിയിരിക്കുന്നു…
അതു നോഹയുടെ കാലംപോലെ ആയിരിക്കും; അഥവാ സ്വാഭാവികപ്രക്രിയകൾ നടന്നുകൊണ്ടിരിക്കുന്ന കാലം (Matthew 24: 37- 41)
അന്ന് ചിലർ വയലിൽ ആയിരിക്കും(psalms:104:22,23) എന്നതു കൊണ്ട് ചില രാജ്യങ്ങളിൽ അപ്പോൾ പകൽ സമയം ആയിരിക്കും എന്നും നമുക്കു അനുമാനിക്കാം..
ചിലർ തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; മിക്കവാറും ഇടങ്ങളിൽ ഇതു സന്ധ്യക്കു ചെയ്യുന്ന പ്രവൃത്തിയാണ്..
ചിലർ ആ രാത്രിയിൽ കിടക്കമേൽ ആയിരിക്കും.. (Luke 17: 34) അങ്ങനെ എന്നും നടന്നു കൊണ്ടിരിക്കുന്ന സ്വാഭാവിക സമയത്തു തന്നെയാകും നമ്മുടെ കർത്താവിന്റെ വരവും നടക്കുവാൻ പോകുന്നത്. ആദിവസങ്ങളിൽ ഈ ഭൂമിയിൽ കൂടി വരുന്ന ചില കാര്യങ്ങൾ Mathew chapter 24 ൽ നിന്നും പകർത്തി എഴുതുന്നു….
? വഞ്ചന (തെറ്റിപ്പിക്കൽ) (Deceive)
? കള്ളക്രിസ്തുക്കൾ
? യുദ്ധങ്ങളും യുദ്ധത്തിന് വഴിവയ്ക്കുന്ന സംഭവങ്ങളും
? ക്ഷാമം (famines)
? മഹാവ്യാധി (Pestilences)അഥവാ മഹാമാരി…
? ഭൂകമ്പങ്ങൾ (Earthquakes)
? സകലരും പകെക്കും(Hated)
? ക്രിസ്തു നിമിത്തം ഉപദ്രവം ഉണ്ടാകും(Afflicted)
? കള്ളപ്രവാചകന്മാർ എഴുന്നേൽക്കും(വ്യാജ പ്രാസംഗികർ,False prophets)
? അധർമ്മം പെരുകും(lawlessness, iniquity)
? സ്നേഹം തണുക്കും അഥവാ കുറയും(wax cold(KJV)
? മ്ലേച്ഛത (അശുദ്ദി)വർധിക്കും (Abomination)
? അതിഭക്ഷണം ; (വ്യത്യസ്ത രുചിയോട് കൂടിയ ഭക്ഷണത്തോടുള്ള അമിതമായ താല്പര്യം എന്ന് അനുമാനിക്കാം)luke: 21:34
? ദൈവവചനത്തെ ലാഘവ ത്തോടെ കാണും
? രാജ്യത്തിന്റെ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും;
(Gospel of the kingdom) അപ്പോൾ അവസാനം വരും …..

Download ShalomBeats Radio 

Android App  | IOS App 


പ്രിയരെ
നമ്മുടെ ഈ കാലത്തു തന്നെ യേശു കർത്താവു പറഞ്ഞ സൂചനകൾ പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു… ഇനിയും ആസന്നഭാവിയിൽ പലതും സംഭവിക്കും… ഈ ഭൂമിയിൽ ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്നത് വിശ്വസ്തയോടെ നമുക്ക് ചെയ്യാം.. നമ്മുടെ പ്രത്യാശയെ പുതുക്കാം…
ഇന്നലെകളിൽ നാം എങ്ങനെ ആയിരുന്നു എന്നതിനേക്കാൾ ഇന്ന് നാം എപ്രകാരം ആയിരിക്കുന്നു എന്നോർത്തു അവന്റെ വരവിനായി ഒരുങ്ങാം…..

You might also like
Comments
Loading...