ലേഖനം | വെർച്വൽ സഭകൾ ഇന്നിന്റെ ആവശ്യമോ ? | സോണി കെ.ജെ റാന്നി

0 2,304

കോവിഡ്- 19 എന്ന മഹാമാരി കാരണം ലോകരാജ്യങ്ങൾ എല്ലാം വൈറസിന്റെ വ്യാപനം തടയുന്നതിനായി ഭാഗികമായോ പൂർണമായോ അടച്ചിടൽ (ലോക്കഡോൺ) പ്രഖ്യാപിച്ചിരിക്കുയാണ്. ജനങ്ങൾ ഒന്നിച്ചുകൂടുന്ന എല്ലാത്തരം പ്രവർത്തനങ്ങൾക്കും വിലക്ക് ഉള്ളതിനാൽ സഭാ ആരാധനകൾ , മറ്റ് ആത്മീയ കൂട്ടായ്മകൾ ഒന്നുംതന്നെ നടക്കാൻ കഴിയാത്ത സാഹചര്യമാണിത്. എന്നാൽ ഈ ഒരു പ്രതിസന്ധിക്ക് ബദൽ സംവിധാനം എന്ന നിലയിൽ ആധുനിക ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിച്ചു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ലൈവ് ആരാധനകളും കൂട്ടായ്മകളും നടന്നുവരുന്നു. ഈ സാഹചര്യത്തിൽ ഓൺലൈൻ ചർച്ച് , വെർച്വൽ ആരാധനകുറിച്ച് സജീവമായി ചർച്ചകൾ നടക്കുകയാണ് . ക്ലാസിക്കൽ പെന്തക്കോസ്തു സഭകളും മോഡേനിറ്റി പൂർണമായി പിന്തുടരുന്ന പുത്തൻ തലമുറ സഭകളും മോഡേൺ ടെക്‌നോളജി ഉപയോഗിക്കുന്നതിൽ വ്യത്യാസം പ്രാരഭത്തിൽ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഇരുകൂട്ടരും ആധുനിക ടെക്നോളജി ഉപയോഗിച്ചു സുവിശേഷപ്രവർത്തനങ്ങൾ നടത്തുന്നു. കേരളത്തിലെ പെന്തെകോസ്തു സഭകൾ ദൃശ്യമാധ്യമങ്ങൾ വഴി സുവിശേഷപ്രചരണത്തിന് വളരെ പ്രാമുഖ്യം നൽകുന്നുണ്ട്. വളരെ കുറച്ച് ശതമാനം സഭകൾ മാത്രം വിപുലമായ രീതിൽ ഓൺലൈൻ ചർച്ചുകൾ നടത്തുന്നുണ്ട്.

എന്താണ് ഓൺലൈൻ സഭ#
പൂർണമായും ഇന്റെർനെറ്റിൻെറ സഹായത്തോടെ അടിസ്ഥാനമാക്കിയുള്ളതാണ് ഓൺലൈൻ ചർച്ച്. ഇന്റർനെറ്റ് ചർച്ച്, വെർച്വൽ വർഷിപ്പ്, സൈബർ ചർച്ച്,ബ്ലോഗിങ്ങ് ചർച്ച്, എന്നിങ്ങനെ അറിയപ്പെടുന്നു. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് നടക്കുന്ന ആരാധനാ ഇന്റെർനെറ്റിൻെറ സഹായത്തോടെ മൊബൈൽ, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ടാബ്‌ലറ്റ്‌, ഈ-ബുക്ക് ഡിജിറ്റൽ പാംലെറ്റ് മുഖേന ആർക്കും സൈജന്യമായി ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഓൺലൈൻ സഭയുടെ ഭാഗമാകാൻ കഴിയും. സാധരണ സഭയിൽ നടക്കുന്ന ഇവെന്റുകൾ ഷൂട്ട് ചെയ്ത് ഓൺലൈൻ വഴിയായി ലൈവ് , പ്രീ-റെക്കോഡഡ് ആയോ ടെലികാസ്ററ് ചെയ്യുന്നു അല്ലെങ്കിൽ പ്രത്യകം ക്രമികരിച്ച സ്റ്റുഡിയോയിൽ നിന്നും ടെലികാസ്ററ് ചെയ്യുന്നു. മൊബൈൽ അപ്ലിക്കേഷൻ, വെബ് സൈറ്റ് , സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾ, പോഡ്കാസ്റ്റ്, തുടങ്ങിവാ വഴിയാണ് ഓൺലൈൻ സഭാ നടത്തുന്നത് . വളരെ വേഗന്ന് വളരുന്ന ടെലെകോംകമ്യൂണിക്കേഷൻ ടെൿനോളജിയായ ഇന്റർനെറ്റിന്റെ വരവോടെ 2000 മുതൽ ഓൺലൈൻ സഭകൾ സജീവമായത്. യൂറോപ്പിൽ പ്രചാരമായിട്ടുന്ന ഓൺലൈൻ സഭാ അമേരിക്കയിൽ മിക്ക സഭകൾക്കും ഓൺലൈൻ ചർച്ചുകൾ ഉണ്ട്.ആഴ്ചയിൽ ആയിരകണക്കിന് ആളുകൾ ഓൺലൈനിൽ സഭയുടെ ഭാഗമാകുന്നു. ചില ഓൺലൈൻ സഭകൾ പേര് രജിസ്റ്റർ ചെയ്ത് സൈൻ ചെയ്ത് മെമ്പർഷിപ്പ് നൽകുന്നു. ഒരു പ്രത്യക പ്രദശത്തു ഉള്ളവർക്കു മാത്രമേ സാധാരണ സഭകളിൽ അഗങ്ങളായിട്ടുള്ളു. ഇവർക്കു മാത്രമേ സഭാഹാളിൽ ആരാധനക്ക് വരാൻകഴികയുള്ളു. വെർച്വൽ പ്ലാറ്റ്ഫോം ഉള്ള സഭകൾക്ക് ലോകത്തിന്റെ ഏതു ഭാഗത്തുള്ള ജനങ്ങളെ റീച്ച് ചെയ്യാൻ കഴിയുന്നു. സഭകളിൽ നടക്കുന്ന ആരാധനകൾ മറ്റ് സർവിസുകൾ ലൈവ് ടെലികാസ്ററ് ചെയ്‌തും ഓൺലൈൻ സഭാ അംഗങ്ങൾക്കായി എല്ലാ ദിവസവും വേദപഠനം, മധ്യസ്ഥപ്രാർത്ഥനകൾ, സാധാരണ നടത്താറുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

അമേരിക്കയിലെ ലൈഫ് ചർച്ചിന്റെ ഓൺലൈൻ സഭക്ക് ലോകമെബാടും അംഗങ്ങൾ ഉണ്ട്. കുട്ടികൾക്കും , യുവജനങ്ങൾക്കും വേണ്ടി പ്രത്യകം ക്ലാസുകൾ, കൗസെല്ലിങ്, പ്രയർ സെൽ, മറ്റ് വിശ്യാസികളുമായി ചാറ്റ് ചെയ്യാനുള്ള ഗ്രൂപ്പുകൾ പ്രാര്ഥനാവിഷങ്ങൾ ഷെയർ ചെയ്യാനുള്ള കമ്മ്യൂണിറ്റികൾ , അനുഭവ സാഷ്യം പറയുന്ന അവസരം തുടങ്ങി നിരവധി കാര്യങ്ങൾ ഈ ചർച്ച് ചെയ്‌തവരുന്നു. കൃത്യമായി ഫോളോപ്പ് ചെയ്യാൻ ഒരു ടീം 24 മണിക്കൂറും സഞ്ജമാണ്.

വിളിച്ച് വേർതിരിച്ചവരുടെ കൂട്ടമാണ് ദൈവസഭ.വെർച്വൽ ചർച്ചുകൾ യഥാർഥ ദൈവസഭക്ക് പകരമാകില്ല. കൂട്ടായ്മ ആചരിക്കുക എന്നത് സഭയുടെ അടിസ്ഥാന ഉപേദശമാണ്. വിശുദ്ധന്മാർ ഒന്നിച്ചുള്ള കൂട്ടായ്മ സഭക്ക് ദൈവം തന്നിട്ടുള്ള വ്യവസ്ഥയാണ്. എന്നാൽ ഓൺലൈൻ ചർച്ചുകൾ വെർച്വൽ ലോകത്താണ്. പരസ്പരം അക്ഷരീരകമായി കൂട്ടായ്മയുടെ അനുഭവം ലഭിക്കുന്നില്ല. സ്വകാര്യമായി സഭയുടെ ഭാഗമാകുന്നതിനാൽ അവനവനനിസത്തിനെ കൂടുതൽ പ്രാധന്യം . ഉത്തരാധുനികതയുടെ ഫലമാണ് സോഷ്യൽ മീഡിയ സംസ്കാരം. സഭാ പരിപാലനം, ഇടയശ്രുശൂഷ വെറും കസ്റ്റമർ കെയർയായി മാറുന്നു. എന്നാൽ സുവിശേഷികരണത്തിനെ വെർച്വൽ പ്ലാറ്റഫോം പ്രധാന പങ്കുവഹിക്കുന്നു എന്നകാര്യം വിസ്മരിച്ച്കൂടാ. സ്നാനം,വിവാഹശ്രുശൂഷ,തിരുവത്താഴശ്രുശൂഷ ഓൺലൈൻ സഭകൾ നടത്തിയത് വലിയ വിമർശനത്തിന് ഇടയായിരുന്നു. ഒരു ശ്രുശൂഷകന്റെ അക്ഷരീരകമായ സാനിധ്യത്തിൽ ചെയ്യേണ്ടാ ശ്രുശൂഷകൾ ബൈബിൾ പറയുന്നുണ്ട്. അനാരോഗ്യം നിമിത്തം സഭ ഹാളിൽ വരാൻ കഴിയാതാത്തവർക്കും , ആരാധനക്ക് ഒരു തരത്തിലും സ്വാതന്ത്യരം ഇല്ലാത്തവർക്കും , ഓൺലൈൻ ചർച്ച ആശ്വാസമാണ്. ഉദാഹരണം ദക്ഷിണ കൊറിയ , ചൈന പോലുള്ള രാജ്യകളിൽ..ഓൺലൈൻ ചർച്ച് അംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കൈയിലുള്ള ഉപകരണം വഴി ആരാധനക്ക് സംബന്ധിക്കാൻ കഴിയുന്നതിനാൽ ആരാധനക്ക് വലിയ പ്രാധാന്യം നല്കാൻ സാധ്യത ഇല്ലാഎന്ന് വിമർശനമുണ്ട്. കേരളത്തിലെ പ്രധാന വി.ബി.സ് മിനിസ്ട്രിസ് എല്ലാം തന്നെ ഓൺലൈനായി വി.ബി.സ് ക്രമീകരിച്ചത് എടുത്ത് പറയേണ്ട വസ്തുതയാണ്.ഈ അവധിക്കാലത്ത് ആയിരകണക്കിന് കുട്ടികളെ ദൈവവചനം പഠിപ്പിക്കാൻ ലോക്കഡോൺ തടസമായെങ്കിലും ഒരു പരിധി വരെ ഓൺലൈൻ വി.ബി.സ് കുട്ടികളിൽ എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

ഉത്തരാധുനിക കാലഘട്ടത്തിൽ എല്ലാം മേഖലകളിലും മാറ്റങ്ങൾ കാണുവാൻ കഴിയും. ഉത്തരാധുനികതയുടെ ഏറ്റവും വലിയ പ്രത്യകത അതിനൂതന ശസ്ത്ര സാങ്കേതിക വിദ്യയുടെ സർവ്വസാധാരണ ഉപയോഗമാണ്.യേശുക്രിസ്തു തന്റെ രക്തത്താൽ സമ്പാദിച്ച സഭ കൃത്യമായ പ്രമാണം ബൈബിൾ നൽകുന്നു. രാഷ്രിയ,സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ച് വ്യതിചലിക്കാനോ, കൂട്ടിച്ചേർക്കാനോ മനുഷ്യർക് കഴിയുകയില്ല. എന്നാൽ ലോകം ഇന്നേ വരെ നേരിടാത്ത പ്രതിസന്ധിയിക്കൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ നമ്മുടെ കൂട്ടായ്മകൾ മുടങ്ങിയിരിക്കുകയാണ് . ഈ പ്രത്യക സാഹചര്യത്തിൽ ഇന്റർനെറ്റിന്റെ സാധ്യത ഉപയോഗിച്ച് നമ്മുടെ കൂട്ടായ്മകൾ നടക്കക്കുന്നതിൽ തെറ്റില്ല. അതോടൊപ്പം നമ്മുക്ക് ഈ മഹാമാരിൽനിന്ന് ലോകത്തെ വിടുവിക്കേണ്ടതിനായി ദൈവത്തോട് പ്രാർത്ഥിക്കാം

You might also like
Comments
Loading...