ലേഖനം | സേവനം-കരുതൽ-അതിജീവനം – അന്തർദേശീയ നേഴ്സസ് ദിനം |നിബു അലക്സാണ്ടർ

0 904

No man, not even a doctor, ever gives any other definition of what a nurse should be than this – ‘devoted and obedient’.
-Florence Nightingale (1820-1910)-

മെയ്‌ 12 അന്തർദേശീയ നേഴ്സസ് ദിനം,
1965 മുതലാണ് ലോക നേഴ്‌സസ് ദിനം ആചരിക്കുന്നത്. ആധുനിക നേഴ്സിങ് സമ്പ്രദായത്തിന് അടിത്തറയിട്ട ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ (Florence Nightingale) ജന്മദിനമാണ് നേഴ്സസ് ദിനമായി ആചരിക്കുന്നത്. 2020-ലെ നേഴ്സസ് ദിനത്തിന്റെ പ്രത്യേകത ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ 200-റാം ജന്മവാർഷികമാണ്, അതുപോലെ ലോകരാജ്യങ്ങളെ ഒരുപോലെ ബാധിച്ച കോവിഡിനെതിരെ പ്രതിരോധം തീർക്കുന്ന കാലഘട്ടത്തിലാണ് ഈ വർഷത്തെ നേഴ്സസ് ഡേ. 2020-ലെ നേഴ്സസ് ദിനത്തിന്റെ തീം “Nurses: A voice to lead – Nursing the World to Health” എന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

Florence Nightingale

അതിജീവനത്തിനായി പൊരുതുന്ന വർത്തമാനകാലത്തിൽ നേഴ്സിങ് സമൂഹത്തിന്റെ സേവനം ആദരവ് വർദ്ധിപ്പിക്കുന്നു. കോവിഡ് ഭീതിയുടെ നീരാളിപ്പിടുത്തത്തിൽ ലോകജനത ഭയന്ന് നിൽക്കുമ്പോൾ അതിനെതിരെ പ്രതിരോധം തീർക്കുന്ന നേഴ്സിംഗ് സമൂഹം. സ്വന്തം ജീവനും- സ്വപ്നങ്ങളും പണയപ്പെടുത്തി പൊതുസമൂഹത്തിന് ആരോഗ്യപരിപാലനത്തിനും ജീവൻ രക്ഷിക്കുവാനും അവർ നടത്തുന്ന സേവനങ്ങളെ നന്ദിയോടെ സ്മരിക്കാം. വർത്തമാന കാലഘട്ടത്തിലെ അതിജീവന പാതയിലെ കാവൽ മാലാഖമാർ തന്നെയാണ് നേഴ്‌സസ് സമൂഹം, ഭരണാധികാരികൾക്കൊപ്പം നിന്നുകൊണ്ട് കോവിഡ് ഭീതിയിൽ നിന്ന് മനുഷ്യ ജീവൻ രക്ഷിക്കുവാൻ അവർ നടത്തുന്ന സേവനം അഭിനന്ദനമർഹിക്കുന്നു

Sister Lini, Kerala

കേരളീയ സമൂഹത്തിൽ നേഴ്സിങ് പ്രൊഫഷണലുകൾ ധാരാളമുണ്ട്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും സേവനം ചെയ്യുന്ന മലയാളി നഴ്സുമാരുടെ അർപ്പണബോധം, ലോകത്തിലെ ആതുര സേവന രംഗത്തെ പ്രമുഖർ/ഭരണാധികാരികൾ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തത് ശ്രദ്ധേയമാണ്. കേരളീയ പൊതു സമൂഹത്തിൽ മാലാഖമാർ എന്ന് വിശേഷിപ്പിക്കമ്പോഴും അർഹിക്കുന്ന വേതനം ഇവർക്ക് ലഭിക്കുന്നില്ല എന്നത് യാഥാർത്ഥ്യം. അതിജീവനത്തിന്റ വർത്തമാന കാലഘട്ടത്തിൽ ലോകം മുഴുവനും കോവിഡിനെതിരെ പ്രതിരോധം ഉയർത്തുമ്പോൾ അവിടെയെല്ലാമുള്ള മലയാളി നേഴ്സുമാരുടെ സാന്നിധ്യം കേരളീയ സമൂഹത്തിന് അഭിമാനമാണ്. പൊതു സമൂഹത്തിന്റെ ജീവനും ആരോഗ്യത്തിനും ഭീഷണിയുയർത്തുന്ന മഹാമാരികൾ കടന്നു വരുമ്പോൾ അതിനെ പ്രതിരോധിക്കാനും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുവാനും സ്വന്തം ജീവൻ പോലും ത്യജിച്ച സിസ്റ്റർ ലിനിയെ പോലുള്ള അനേകം ആതുരസേവന പ്രവർത്തകരുടെ ജീവത്യാഗം നാം വിസ്മരിക്കരുത്. ആരോഗ്യ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ അറിഞ്ഞും അറിയാതെയും പോയ അനേകരുടെ ജീവത്യാഗ ചരിത്രമുണ്ട് എന്നത് യാഥാർത്ഥ്യം. ഇന്നിന്റെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് ഭീതിയെ പ്രതിരോധിക്കുന്ന ആതുര സേവന മേഖലയിലെ പ്രവർത്തകർക്ക്/നേഴ്സസ് സമൂഹത്തിനു വേണ്ടി പ്രാർത്ഥിക്കാം. അതിജീവന പാതയിലെ കാവൽ മാലാഖമാരുടെ സേവനവും കരുതലും എന്നും നന്ദിയോടെ സ്മരിക്കാം.. കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് ലോകരാഷ്ട്രങ്ങൾ മുക്തമാകട്ടെ എന്ന് പ്രാർത്ഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യാം.!

You might also like
Comments
Loading...