സാമൂഹിക പ്രവണതകൾ നാം കാത്തു സൂക്ഷിക്കുക

0 1,855

ഒരു രാജ്യത്തിന് അതിന്റെതായ നിയമ സംഹിതയുണ്ട്.ജനങ്ങൾ ഇല്ലാതെ രാജ്യവും,നിയമം ഇല്ലാതെ രാജ്യവും ഇല്ല. ആ നിയമങ്ങൾ പാലിക്കണ്ടത് ജനങ്ങളുടെ കടമയും ആണ്.രാജ്യത്തെ ഏത് പൗരനും ആ നിയമങ്ങൾ ബാധകവും ആണ്.മുതിർന്ന വരെയും ഗുരുജനങ്ങളെയും ബഹുമാനിക്കുക,ദുർബലരോടും,അനുതപിക്കുന്നവരോടും ക്ഷെമിക്കുക, അറിവുള്ളവരെ അനുസരിക്കുക, എന്നിവയെല്ലാം സാമൂഹിക രീതികളാണ്.മറ്റുള്ളവരോട് ക്രൂരത കാട്ടുക,കുപ്പ പെറുക്കി ജീവിക്കുന്നവരെ തല്ലി കൊല്ലുക,മതത്തിന്റെയും ജാതിയുടെയും പേരിൽ പീഡിപ്പിച്ചു കൊല്ലുക,വാക്ക് പറഞ്ഞിട്ടു പാലിക്കാതിരിക്കുക,സ്വർത്തതാത്പര്യത്തിനുവേണ്ടി മറ്റുള്ളവരുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കാതിരിക്കുക,അല്ലങ്കിൽ അവരുടെ അവലാതികളിൽ നിന്നു മുഖം തിരിച്ചു നിൽക്കുക തുടങ്ങി സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടിയുണ്ടാക്കിയിരിക്കുന്ന നിയമത്തെയും കീഴ്‌വഴക്കങ്ങളെയും അറിഞ്ഞു കൊണ്ട് തന്നെ അനുസരിക്കാതിരിക്കുക എന്നിവയെല്ലാം സാമൂഹിക വിരുദ്ധസ്വഭാവത്തിന്റെ പരിധിയിൽ വരും. ആവശ്യമായ വിനയം,മറ്റുള്ളവരോടുള്ള ബഹുമാനം,അനുസരണശീലം,അനുകമ്പ,സഹായമനഃസ്ഥിതി,ലഗ്ജ്ജ ശീലം,മാന്യമായ പെരുമാറ്റം,പാടില്ലാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുക,പ്രായം,ലിംഗം,സ്ഥാനം എന്നിവക്ക് അനുസൃതമായ കടമ നിർവ്വഹിക്കൽ എന്നിവയല്ലാം രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷിതമായ നിലനിൽപിന് അനിവാര്യ ഘടകങ്ങൾ ആണ്.നിയമം പാലിക്കാൻ അനുസരണ ശീലം ആവശ്യമാണ്.ഒപ്പം ദൈവത്തെ ഭയപ്പെടുകയും ചെയ്യണം.

You might also like
Comments
Loading...