ലേഖനം | കൊറോണയില്‍ കാണാം നല്ല ശമര്യക്കാരനെ… | പാസ്റ്റര്‍ ലിജോ ജോണി, ഒമ്മല
കൊറോണയില്‍ കാണാം നല്ല ശമര്യക്കാരനെ…
Download ShalomBeats Radio
Android App | IOS App
രണ്ടു പ്രളയവും, നിപ്പയെയും അതിജീവിച്ച്
നടുനിവര്‍ത്തി വരുതിനിടെ, കേന്ദ്രസഹായത്താല്‍ വന്ന നോട്ട്’ നിരോധനവും, ജി.എസ്.ടിയും, കൂടി വന്നപ്പോള്‍ മുതലാളിയും, താെഴിലാളിയും ഒന്നായതുപോലെ ആയി ജനജീവിതം. ഇപ്പോഴിതാ, അങ്ങ് വുഹാനില്‍ നിന്നും ജൈത്രയാത്ര ആരംഭിച്ചു,
നദികളും, തോടുകളും, തോട്ടങ്ങളും, കടലും-കായലും കടന്ന് ഇതാ നമ്മുടെ ചാരത്ത് വീട്ടുപടിക്കല്‍ അടുത്ത അതിഥി കൂടി എത്തിയിരിക്കുന്നു; നമ്മുടെ സ്വന്തം കൊറോണ വൈറസ്. നാട്ടിന്‍പുറങ്ങളില്‍ പലതാണ് ഇവന് പേര്. ചിലര്‍ കൊണോണ, വെറെ ചിലര്‍ കൊണോറ, മറ്റു ചിലരാകട്ടെ കൊണകൊണ എന്നും, വിളി മൂത്തപ്പോള്‍ WHO അര്‍ത്ഥശങ്കക്കിടയില്ലാതെ പേരിട്ടു, കോവിഡ്-19.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, സംഗതി വളരെ വളരെ സീരിയസ് ആണ്. ലക്ഷക്കണക്കിന് ആളുകളെ ഇവന്‍ ബാധിച്ചു, ആയിരങ്ങളുടെ ജീവന്‍ ഇവന് എടുത്തു കഴിഞ്ഞു… ആയിരങ്ങ ള്‍ ആശുപത്രിയില്‍ ആണ്, ലക്ഷക്കണക്കിന് ആളുകള്‍ നിരിക്ഷ ണത്തിലും. സമ്പദ് വ്യവസ്ഥയെ വൈറസ് തകിടം മറിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഇല്ലാതാക്കി, എന്തിനേറെ സംസ്ഥാനങ്ങ ളേയും, ജില്ലകളെയും, പഞ്ചായത്തുകളേയും, ഭവനങ്ങളില്‍ ഉള്ള അംഗങ്ങളേപ്പോലും അകറ്റിനിര്‍ത്താന്‍ ഈ വൈറസിന് കഴിഞ്ഞു എന്നു നാം ചിന്തിക്കണം. ഇന്ന്
നാം നമ്മുടെ ചുറ്റുപാടും കണ്ണോടിച്ചാല്‍….
കണക്കിലേറെ പറയണ്ടല്ലോ, നമ്മുടെ ഭക്ഷണശീലത്തെപ്പോലും ഇവന്‍ തകിടം മറിച്ചു, അല്‍ഫാമും, കുബ്ബൂസും, ഷവര്‍മ്മയും, തന്തൂരിയും, etc …
ഒന്നുമില്ലെങ്കിലും കഴിക്കാനും നാം പഠിച്ചു. കാര്യങ്ങ ള്‍ ഇങ്ങനൊക്കെ ആണെങ്കിലും തലക്കെട്ടിലേക്ക് ഞാന്‍ ഇതുവരെ വന്നിട്ടില്ല, ക്ഷമിക്കണം അല്‍പ്പം കാടുകയറിയാലും ക്ഷമയോടെ വായന തുടർന്നതിന്
നന്ദി.
നമ്മുടെ സൊസൈറ്റിയുടെ മുഴുവന്‍ സ്വഭാവവും മാറി. അത് ആത്മീക മേഖലയിലും അങ്ങനെ തന്നെ..
പ്രാര്‍ത്ഥനകളും, ഉപവാസങ്ങളും, കവന്‍ഷനുകളും, മാസയോഗങ്ങളും, വചനപഠന ക്ലാസ്സുകളും… അങ്ങനെ
പലതും ഇല്ലാതായ ഒരു സമയം. ഇങ്ങനൊരു സമയം ഉണ്ടാകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഒരുപക്ഷെ ഏതെങ്കിലും ഒരു സഭയിലോ, ദേശത്തോ വന്നാലും രാജ്യം മുഴുവന്‍ വരുമെന്ന് ഈ ലേഖകനും ചിന്തിച്ചിട്ടില്ല എന്നത് ഇവിടെ കുറിക്കട്ടെ. ഇവിടെയാണ് എന്റെ ചിന്തകള്‍ക്ക് മൂര്‍ച്ചയേറുന്നത്. ചെറുതും വലുതുമായ അനേകം സഭകളും , സംഘടനകളും നമുക്കുണ്ട് . അവയില്‍തന്നെ വരുമാനം കൂടിയതും – കുറഞ്ഞതും, വിദേശ വരുമാനം ഉള്ളവരും, തോട്ടങ്ങളുടെ ഉടമസ്ഥരും, സ്ഥിരവരുമാനം ഉള്ളവരും, മക്കളുടെ നന്മ അനുഭവിക്കുന്നവരുമായ ഇടയന്മാര്‍ നമുക്കിടയില്‍ ഉണ്ട് എന്നത് സംശയരഹിതമാണ്. ഇവിടെ ആ യാത്രയില്‍ മുറിവേറ്റ വ്യക്തിയുടെ അവസ്ഥയില്‍ ആണ് ഇവിടെ ഉള്ള ചെറിയ ന്യൂനപക്ഷം വരുന്ന ദൈവദാസന്‍മാര്‍. സാമ്പത്തിക മാന്ദ്യത്താലും, കൊറോണയാലും, കൃഷിനാശത്താലും, വരുമാനം കുറഞ്ഞ് മനസ്സിന് മുറിവേറ്റു അര്‍ദ്ധപ്രാണാവസ്ഥയില്‍ സഭകളില്‍ ആരോടും പരിഭവവും, പരാതിയും ഇല്ലാതെ ഈ മരുഭൂയാത്രയിലെ വഴിത്തലെയ്ക്കല്‍ കെരീത്തില്‍ വന്നണഞ്ഞ കാകന്റെ ചിറകടിയുടെ ശബ്ദവും കാത്ത് കിടക്കുന്ന അവസ്ഥയില്‍ ; അദ്ദേഹത്തിന്റെ അരികിലൂടെ കടുന്നുപോയ പുരോഹിതനും, ലേവ്യനും കണ്ടിട്ട് മാറികടന്നുപോയതുപലെ, എല്ലാം അറിഞ്ഞിട്ടും ഒന്ന് ചെന്ന് കാണുവാനോ, വിളിച്ചു ക്ഷേമം അന്വേഷിക്കാനോ തയ്യാറാകാതെ കടന്നു പോകുമ്പോള്‍ ഓര്‍ക്കുക….. നീ യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന്. ഘോരഘോരം നല്ല ശമര്യക്കാരനെ
പ്രസംഗിക്കാന്‍ പഠിച്ചു, പക്ഷെ നല്ല ശമര്യക്കാരനെ അറിയാത്ത പുരോഹിതരുടെയും, ആലയത്തിന്റെ ശു് ശൂഷയുമായി കഴിഞ്ഞുകൂടുനവരുടെയും (ലേവ്യര്‍) എണ്ണം ആത്മീകമേഘലയില്‍ വര്‍ദ്ധിച്ചു വരുന്നുവോ എന്ന് ഈ എഴുത്തുകാരനും ശങ്കിക്കുന്നു.
ഈ കൊറോണ വൈറസിന്റെ വ്യാപനക്കാലവും
നമ്മുക്കിടയില്‍ ഉള്ള, യഥാര്‍ത്ഥ ശമര്യക്കാരനെ പുറത്ത് കൊണ്ടുവരാൻ കാരണമാകുമെന്ന് ഈ എളിയവന്‍
പ്രതീക്ഷിക്കുന്നു കര്‍ത്താവിന്റെ ജനനത്തിനും, ഉയര്‍ത്തെഴുന്നേല്‍പിനും, ഇടയിലുള്ള കാലഘടടത്തെ രണ്ടായി ഈ ലോകം ഇന്ന് കാണുത് പോലെ, കൊറോണ വൈറസ് വ്യാപനത്തിന് മുന്‍പും – ശേഷവും രണ്ടായി തിരിച്ചു കാണാന്‍ കഴിയും എുള്ളതിന് സംശയമില്ല. അതെ നമുക്ക് മതം മാറ്റിവെച്ചു, സഭമാറ്റിവെച്ചു, സംഘടന മാറ്റിവെച്ച്, കളര്‍മാറ്റിവെച്ച്, സെറ്റപ്പും – ഗെറ്റപ്പും മാറ്റിവെച്ചു
പണക്കൊഴുപ്പിന്റെ, ഹുങ്ക് മാറ്റിവെച്ചു നമ്മുടെ
പഴയകണ്ണടകള്‍ തുടച്ചുവെച്ചു നമുക്ക് നോക്കാം….
എവിടെ ആണ് മുറിവേറ്റവര്‍ ? എവിടെ അര്‍ദ്ധപ്രാണരായവര്‍? എവിടെ നഗ്‌നരായവര്‍? കണ്ടെത്താം….
നമുക്ക് നല്ല ശമര്യക്കാരനാവാം.