ഉയർപ്പിൻ ശക്തി ആർജിക്കുക

പാസ്റ്റർ ഷാജി ആലുവിള

0 2,347

ക്രൂശീകരണത്തോടെ എല്ലാം അവസാനിച്ചു എന്ന്‌ ചിന്തിച്ചു ഭയചകിതരായി ഓടിഒളിച്ച ശിഷ്യന്മാർക്ക് തന്നെ ,സ്വയം യാഥാർദ്ധമായി വെളിപ്പെടുത്തി ധെെര്യപ്പെടുത്തുന്ന യേശുവിനെ ആണ് ഉയിർപ്പിന് ശേഷം സുവിശേഷങ്ങളിൽ കാണുന്നത്.മ്രതന്മാർ ജീവിക്കുകയും ,ശവങ്ങൾ ഏഴുന്നേൽക്കയും,പൊടിയിൽ കിടക്കുന്നവർ ഉണർന്നു ഘോഷിക്കയും ചെയ്യുന്ന അനുഭവം ആണ് (യെശ :26:19) യേശുവിന്റെ ശക്തിയായി പുതിയ നിയമത്തിൽ വെളി പ്പെടുത്തിയിരിക്കുന്നത്.ജീവച്ഛവങ്ങളായിരുന്ന ശിഷ്യന്മാർക്ക് പുതുജീവനും,ചയ്തന്യവും,ഊർജജവും നൽകുവാൻ യേശു പലരീതിയിൽ പ്രത്യക്ഷ പെടുന്നുണ്ട്.
ശിഷ്യനായ തോമസ്,മറ്റുള്ളവർ പറഞ്ഞുകേട്ടത് അതേപടി വിശ്വസിച്ചു ചരതിച്ചു വെക്കുവാൻ ഒരുക്കം ആയിരുന്നില്ല.തന്റെ വിശ്വാസത്തിന് ശക്തി ആർജിക്കുവാൻ ഉയിര്തെഴുന്നെറ്റ ക്രിസ്തുവിനെ മറ്റു ശിഷ്യന്മാർ കണ്ടതുപോലെ നേരിട്ടു ദർശിക്കുന്നത് ആവശ്യം എന്ന്‌ തോമസ് കരുതി.അതിനാൽ മറ്റു ശിഷ്യന്മാർ ക്രിസ്തുവിന്റെ ദർശനത്തെകുറിച്ച് സംസാരിക്കുമ്പോൾ ഞാൻ അവന്റെ കൈകളിൽ ആണി പഴുത് കാണുകയും,അണിപഴുതുകളിൽ വിരൽ ഇടുകയും,അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചയ്തിട്ടല്ലാതെ വിശ്വസിക്കുകയില്ല എന്നും പറയുന്നു. അത് എൻ്റെ കർത്താവും ,എൻ്റെ ദൈവവുമേ എന്ന വിശ്വാസപ്രഖ്യാപനത്തിന് വഴി തെളിച്ചു.ഉയർപ്പിൻ ശക്തി തോമസിന്റെ ജീവിതനുഭവമാക്കി എന്ന് പിൽക്കാല ചരിത്രം തെളിയിക്കുന്നു.
ഉയർപ്പിൻ ശക്തി അനുഭവിച്ച ശിഷ്യന്മാർ അതു അനുഭവിച്ചറിയാൻ മറ്റുള്ളവരെ ക്ഷണിക്കുന്ന പ്രവർത്തന ശൈലി സ്വീകരിച്ചു എന്ന വസ്തുതയാണ് ആദിമ ശഭാചരിത്രം നമ്മെ പഠിപ്പിക്കുന്നത്.ഉദ്ദിതനായ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ലഭ്യമായിരിക്കുന്ന ശക്തി എത്ര അധികം.ആധാർമികതയുടെ മദ്ധ്യത്തിൽ ധാർമികതയുടെ ശക്തി, സ്നേഹമില്ലാതിടത്തു സ്നേഹത്തിന്റെ മൂല്യത,അസത്യത്തിനും,അനീതിക്കും മുൻതൂക്കം നൽകുന്ന സാമൂഹിക ചുറ്റുപാടുകളിൽ സത്യത്തിന്റെയും നീതിയുടെയും ശക്തി,അശണരും,ആലംബ ഹീനരുമായവർ അവഗണിക്കപ്പെടുന്നിടത്തു അവരെ ശ്രദ്ധിക്കുന്നതിനുള്ള ശക്തി,യുദ്ധത്തിനും , കാലഹത്തിനും മുറവിളി ഇടുന്ന സാഹചര്യത്തിൽ സമാധാന ദൂതുവാഹകരാകുന്നതിന്റെ ശക്തി എണ്ണി കൂടാതവണ്ണം അവ അധികമാണ്.ഈ ശക്തി പ്രാപിക്കേണ്ടതിന് പകരം അവിശ്വസനീയമായ കാര്യങ്ങൾ അന്വേഷിച്ചു മറ്റുള്ളവരെ വൃഥാ വിധിക്കുവാനാണ് ഭാവം എങ്കിൽ അപകടം പാതി ഇരിക്കുന്നു.ദൈവസ്നേഹവും,അനുകമ്പയും ഉള്ളവർ അഥവാ ക്രിസ്തുവിന് സ്വഭാവം ആർജിച്ചവർ മറ്റുള്ളവരെ കുറിച്ചുള്ള ക്രിയാത്മകമല്ലാത്ത വിധി ഏഴുത്തോ ,മുൻവിധിയോ നടത്താറില്ല.എന്നിരുന്നാലും സംശയിച്ചുകൊണ്ട് വിധിഎഴുത്തിലെത്തിക്കുന്ന നിജമാനങ്ങളിൽ നിന്നു നമുക്ക് എളുപ്പം രക്ഷപെടുവാൻ സാധ്യമല്ല. അനാവശ്യ വിധി എഴുത്തു അനേകരുടെ വ്യക്തിത്വത്തെ നശിപ്പിക്കുകയും,ഭാവി തകർക്കുകയും ചെയ്യും.
സ്ഥാനമാനങ്ങളുടെ ത്വര മൂത്തു ഔധിയോഗിക സ്ഥാനത്തു നിന്നു മറ്റുള്ളവരെ ധായനീയമാംവിധം സ്ഥാനഭ്രഷ്ടരാക്കി ആ സ്ഥാനത്തു കയറിപ്പറ്റി,തന്റെ ഇ ഗിങ്ങിതത്തിനൊത്തു തങ്ങൾക്കുള്ളവരെ അവിടെ ആരോഹണം ചെയ്യിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്കാരെപോലെ ആത്മീയരുടെ ഇടയിലും ആയി തുടങ്ങിയത് ആത്മീയതയുടെ പ്രഭക്ക് മങ്ങൽ ഏല്പിക്കുന്നില്ലേ.ആത്മീയത നടിച്ചു ജനങ്ങളെ കബളിപ്പിക്കുന്ന വ്യക്തികളിൽ ലൂസിഫറിന്റെ ആത്മാവാണ് വസിക്കുന്നത് എന്നു നാം മനസിലാക്കണം.ഉയർപ്പിൻ ശക്തി ആർജിച്ചവർ സുവിശേഷത്തിന്റെയും,ദൈവരാജ്യത്തിന്റെയും വ്യാപ്തിക്കും ,വിസ്തൃതിക്കും വേണ്ടി അടരാടുകയും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുകയും ചെയ്യും.അവർ സ്വയം പെരുപ്പിച്ചു കാണിക്കില്ല.അവർ വിശുദ്ധിക്കും വേർപാടിനും മുൻതൂക്കം കൊടുക്കുന്നവർ ആയിരിക്കും
വെള്ളത്തിൽ കിടക്കുന്ന ഒരു പൊങ്ങു തടി വെള്ളം ഉയരുന്നതാനുസരിച്ചു ഉയരുന്നു, വെള്ളം താഴുമ്പോൾ താഴുന്നു.മാത്രമല്ല വെള്ളത്തിന് അതിനെ ഏത് നിലയിലും ആക്കിതീർക്കുവാനും സാധിക്കുന്നു.ഒരു പാറയെ ശ്രെദ്ധിക്കുക ,വെള്ളം ഉയർന്നാലും താണലും ഒഴുകിയാലും പാറയെ വെത്യാസ പെടുത്തില്ല.അത് സ്ഥിരമായി തന്നെ അവിടെ നിൽക്കുന്നു.ദൈവ മക്കളുടെ നിലപാട് എന്തായിരിക്കണം ??.”ഉയർപിൻ ശക്തി ആർജിച്ച നാം” കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവ്വതം പോലെ ആകട്ടെ.
സാഹചര്യങ്ങളുടെ ഓളങ്ങളിൽ ആടി യുലഞ്ഞു രൂപവും ഭാവവും മാറി കാഴ്ചപ്പാടുകൾ നഷ്ടപ്പെട്ടുപോകാതിരിയ്ക്കുവാൻ കരുതൽ ഉള്ളവരായിരിക്കാം.ഉയർപ്പിൻ ശക്തിയുടെ സർവ്വ സ്വഭാവങ്ങളും ആർജിച്ചു് പദവികളും ലക്ഷ്യവും നിർവ്വ്ഹിക്കാൻ ഇടയായി തീരട്ടെ…ഉയർപ്പിൻ ശക്തി നമ്മെ അതിനായി ഒരുക്കട്ടെ

You might also like
Comments
Loading...