ഭാവന | ഒരു പോസ്റ്റ് ആൻഡ് പ്രീ സദ്യ | ജെസ് ഐസക്ക് കുളങ്ങര

0 1,263

ഒരു വലിയ വിവാഹം നടക്കാൻ പോകുന്നു … ആയിരകണക്കിന് ആൾക്കാരെ അതിലേക്കു ക്ഷണിച്ചിട്ടുണ്ട്… വരനും വധൂവും ഏറ്റവും പ്രിയം ഉള്ളവർ….കല്യാണ ദിവസം എല്ലാവരും സദ്യ കഴിക്കാൻ ഓഡിറ്റോറിയത്തിനു മുൻപിൽ കാത്തു നിൽക്കുന്നു…..

സമയം ഒരുപാട് വൈകി ദമ്പതികൾ മാത്രം വന്നില്ല…. കാത്തു നിൽക്കുന്നവരുടെ ക്ഷമ നശിക്കാൻ തുടങ്ങി…അങ്ങനെ ചിലർ അവരുടെ വാദങ്ങൾ പറഞ്ഞു തുടങ്ങി…

Download ShalomBeats Radio 

Android App  | IOS App 

ഷാജി ഗോസ്പൽ : “വരനും വധൂവും വന്നിട്ടു മാത്രമേ സദ്യ കിട്ടുള്ളൂ എന്നു നിങ്ങള് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ”..?

അജി തീ അഭിഷേകം : “അതു എന്ന ചോദ്യമാ..? വരനും വധൂവും വന്നിട്ടെ സദ്യ ഉണ്ടാവുള്ളൂ… അതാണല്ലോ ഇത്രയും നാൾ നമ്മൾ കണ്ടു വരുന്ന നാട്ടുനടപ്പ്….”

ഷാജി ഗോസ്പൽ : “എന്നാൽ അങ്ങനെ അല്ലാ , സദ്യ നമുക്കു കേറി ഉണ്ണാം എന്നിട്ടെ അവര് വരുള്ളൂ… ദേ മുൻപോട്ടു നോക്കിയേ വാതിൽ തുറന്നു കിടക്കുവല്ലേ നമുക്കു കേറി കഴിക്കാമെന്നേ ….”
അജി തീ : “അങ്ങനെ താൻ വേണ്ടത്തത് പറഞ്ഞു ആളെ തെറ്റിദ്ധരിപ്പിക്കരുത്… ഇത്രയും നാൾ നമ്മൾ കൊണ്ടുവന്ന രീതി അങ്ങനെ അല്ലാലോ”..!!!

വാദങ്ങൾ അങ്ങനെ നന്നായി മുറുകി..പതുക്കെ പതുക്കെ ആളുകൾ രണ്ടു ചേരി ആവാൻ തുടങ്ങി…
ആരൊക്കെ വന്നാലും ഇല്ലെങ്കിലും സദ്യ ഞങ്ങൾ തിന്നും എന്നു ഒരു കൂട്ടര് , ദമ്പതികൾ വരാതെ ഇവിടെ ഒരുത്തനും സദ്യ കഴിക്കില്ല എന്നു വേറെ ഒരു കൂട്ടര്…
ഇതിനിടയിൽ കൂട്ടത്തിൽ ഉള്ള ഒരു സ്വാതന്ത്ര ചിന്തകൻ കേറി ഫേസ്ബുക്കിലും ഒരു പോൾ അങ്ങു നടത്തി ( “വരനും വധൂവും സങ്കല്പികമോ കെട്ടുകഥയോ” ) അതിന്റെ പേരിൽ ഫേസ്ബുക്കിൽ കിടന്നു കുറെ എണ്ണം വാദിക്കുന്നു , വൻ തെറി വിളി നടക്കുന്നു….

ഷാജി ഗോസ്പൽ : നിന്നെ ഒക്കെ ആരാടാ കല്യാണത്തിന് വിളിച്ചത്, നിനക്കു ഒക്കെ പറയാൻ എന്തെങ്കിലും യോഗ്യത ഉണ്ടോ..?

അജി തീ : ക്യാഷ് കൊടുത്താൽ കിട്ടുന്ന കുറേ BTH ഉം MTHഉം അല്ലെ നിന്റെ ഒക്കെ യോഗ്യത”… അജി താളത്തിൽ തന്നെ മറുപടി അപ്പോ കൊടുത്തു…

അതിനു ഇടയിലേക്ക് ഓടി പാഞ്ഞു വന്ന ‘ ബ്ലെസ്സൻ സ്വർഗീയ കൃപ ‘
“അതേ നമ്മുടെ ഒക്കെ ഈ കല്യാണതിനു വീഞ്ഞു കൊടുത്തു തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം , വല്ലപ്പോഴും വീഞ്ഞു കുടിക്കുന്നത് ശരീരത്തിന് നല്ലതാ ..സ്തോത്രം പറഞ്ഞു കുടിച്ചാൽ മതി …“
ഇതെല്ലാം കേട്ടു മാറി നിന്ന ‘റെജി അന്ധ്യകാല ലക്ഷണങ്ങൾ’ തന്റെ വാദം പറയാതിരിക്കാൻ സാധിച്ചില്ല…

“ ഇസ്രായിലിന്റെ നിര്മിതിയിൽ ഒരു സൂപ്പർ സോണിക് ജെറ്റ് വിമാനത്തിൽ ഇപ്പോ ഇറാൻ നിലനിൽക്കുന്നത്തിന്റെ തേക്കപടിഞ്ഞാറ്‌ മേഖലയിൽ നിന്നാണ് ദമ്പതികൾ യാത്ര ആരംഭിക്കുന്നത്…ആ വിമാനത്തിന്റെ പണികൾ ഏകദേശം പൂർത്തിയായി എന്നാണ് എനിക്ക് അറിയാൻ സാധിച്ചത് “..


എന്തായാലും വാദങ്ങളും തർക്കങ്ങളും വലിയ രീതിയിൽ തന്നെ മുന്നോട്ടു പോയി അവസാനം അതു കൈയാങ്കളിയിൽ എത്തി… പരസ്പ്പരം ആളുകൾ ചെളികൾ വാരി എറിഞ്ഞു തുടങ്ങി ,പരിസരം ആകെ യുദ്ധക്കളമായി….. ഇതു എല്ലാം കണ്ടു പേടിച്ചു മൊത്തത്തിൽ ആശയാകുഴപ്പത്തിൽ ആയ കുറച്ചു പേർ മാറി നിന്നിരുന്നു…എന്തൊക്കെ സംഭവിച്ചാലും ദമ്പതികൾ വരും എന്ന് അവർ വിശ്വസിച്ചിരുന്നു…..


അതാ അപ്രീതിക്ഷിതമായി ദമ്പതികൾ കടന്നു വരുന്നു…. അവർ നോക്കിയപ്പോൾ കല്യാണവസ്ത്രത്തിൽ ചെളി പുരളാത്തതും അഴുക്കവാത്തതും ആയ കുറച്ചു പേരെ കണ്ടു….ദമ്പതികൾ അവരോടായി ചോദിച്ചു “നിങ്ങളുടെ വസ്ത്രം എന്തുകൊണ്ടാണ് മലിനമവാഞ്ഞത് “..? അവർ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു “ ഞങ്ങൾ കാത്തുനിന്നത് ദമ്പതികളായ നിങ്ങളെ കാണാനും സ്വീകരിക്കാനും സന്തോഷം പങ്കിടാനും ആണ് , സദ്യ ഞങ്ങൾക്ക് ഒരു വിഷയം അല്ലായിരുന്നു. “….

ആ ദമ്പതികൾ സന്തോഷത്തോടെ അവരേയും കൂടി ഊട്ടു പുരയിലേക്കു പോയി….പാവം ഇതൊന്നും അറിയാതെ കുറച്ചു പേർ അപ്പോഴും വാദ പ്രതിവാദങ്ങളുമായി പരസ്പരം ചെളിവാരി എറിഞ്ഞുകൊണ്ടേ ഇരുന്നു……….
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്…

You might also like
Comments
Loading...