ശാലോം ധ്വനി ഓൺലൈൻ ബൈബിൾ ക്വിസ് ന്യായാധിപന്മാരുടെ പുസ്തകത്തിൽ നിന്നുമുള്ള ഫൈനൽ വിജയികൾ

0 1,204

ശാലോം ധ്വനി തുടർമാനമായി നടത്തിവരുന്ന ഓൺലൈൻ ബൈബിൾ ക്വിസിൽ ന്യായാധിപന്മാരുടെ പുസ്തകത്തിൽ നിന്നുമുള്ള ഫൈനൽ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ ഉത്തരങ്ങളും ശരിയാക്കുകയും ഉത്തരം പൂർത്തീകരിക്കാൻ എടുത്ത സമയവും കണക്കിലെടുത്താണ് വിജയികളെ പ്രഖ്യാപിച്ചത്

Download ShalomBeats Radio 

Android App  | IOS App 

ഒന്നാം സമ്മാനം : 3000/-

രണ്ടാം സമ്മാനം : 2000/-

മൂന്നാം സമ്മാനം : 1500/-

നാലാം സമ്മാനം : 1000/-

വ്യത്യസ്തമായ രീതിയിൽ വെബ്‌സൈറ്റിന്റെ (http://quiz.shalomdhwani.com) യും മൊബൈൽ ആപ്പ്ളിക്കേഷന്റെയും സഹായത്തോടെ ക്രമീകരിച്ചിരിക്കുന്ന ക്വിസ് മത്സരം ഉല്പത്തി, പുറപ്പാട് ലേവ്യ, സംഖ്യ,ആവർത്തനം യശുവ പുസ്തകങ്ങൾക്ക് ശേഷം ന്യായാധിപന്മാരുടെ പുസ്തകത്തിൽ നിന്നുമുള്ള ഫൈനൽ മത്സരമാണ് നടത്തപ്പെട്ടത്.

രൂത്തിന്റെ പുസ്തകത്തിൽ നിന്നുമുള്ള ചോദ്യങ്ങൾ മാർച്ച് 4 മുതൽ നടത്തപ്പെടും.മത്സരങ്ങൾ തുടർമാനമായി മലയാളം , ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതുമാണ്. എല്ലാ തിങ്കളാഴ്ചയും ആരംഭിക്കുന്ന ക്വിസ് മത്സരം ആഴ്ചയുടെയും അവസാന മൂന്ന് (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാവുന്നതാണ്. പത്തു മുതൽ ഇരുപത് ചോദ്യങ്ങൾ വരെ പ്രതീക്ഷിക്കാം. ഓരോ ആഴ്ചയിലും തുടർച്ചയായുള്ള നാല് അധ്യായങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ ചോദിക്കുന്നത്

എല്ലാ വെള്ളിയാഴ്ചയും (ഇന്ത്യൻ സമയം) 6 PM ന് ക്വിസ് ചോദ്യങ്ങൾ പ്രാപ്തമാകുകയും, ഞായറാഴ്ച്ച 11:59 PM നു പ്രവര്‍ത്തന രഹിതമാകുകയും ചെയ്യും, ഇതിനോടകം ക്വിസ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ പൂർത്തിയാക്കിയിരിക്കണം

മൾട്ടിപ്പിൾ ചോയ്സ്,ശരി അല്ലെങ്കിൽ തെറ്റ്, വിട്ട് പോയവ പൂരിപ്പിക്കുക എന്നി രീതിയിൽ ഉത്തരങ്ങൾ തിരഞ്ഞെടുക്കാവുന്ന ചോദ്യങ്ങൾ ആയിരിക്കും മത്സരങ്ങളിൽ ഉണ്ടായിരിക്കുന്നത്.

ശരിയായ ഉത്തരങ്ങളുടെ എണ്ണവും, ഉത്തരങ്ങൾ പൂർത്തിയാക്കുവാൻ എടുക്കുന്ന സമയവും പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. അതത് ആഴ്ചകളിലുള്ള വിജയികളെ ശാലോം ധ്വനി ഓൺലൈൻ പത്രത്തിലൂടെയും , ശാലോം ധ്വനി ഫേസ്ബുക് പേജിലൂടെയും അറിയിക്കുന്നതാണ്. ഓരോ പുസ്തകവും അവസാനിക്കുമ്പോളും സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു . വേഗം റെജിസ്ട്രർ ചെയ്‌തു മത്സരത്തിൽ പങ്കാളി ആകൂ. ഈ സേവനം തികച്ചും സൗജന്യം ആണ്

പാസ്റ്റർ ഫിന്നി ശാമുവേൽ , ബ്രദർ. സോജി മാത്യു ,ബ്രദർ. ശാമുവേൽ ഫിന്നി, ബ്രദർ വിവേക് രാജു, സിസ്റ്റർ ടെസ്സി തോമസ്, സിസ്റ്റർ ബ്ലെസ്സി സോണി , സിസ്റ്റർ ടെസ്സി വിവേക് , സിസ്റ്റർ ഫേബ എഡിസൺ , സിസ്റ്റർ ബെറ്റ്‌സി ആന്റണി എന്നിവർ നേത്രത്വം നൽകുന്നു.

മൊബൈൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുവാൻ. : –

Shalom Dhwani Bible Quiz mobile app :-

IOS : –

https://apps.apple.com/gb/app/shalom-dhwani-quiz/id1593485210

Android :-

https://play.google.com/store/apps/details?id=com.shalomdhwani.app

Malayalam & English

https://quiz.shalomdhwani.com

എങ്ങനെ രജിസ്റ്റർ ചെയ്യാം

നിങ്ങളുടെ മൊബൈലിലോ , കമ്പ്യൂട്ടറിലോ, മൊബൈൽ ആപ്പ്ളിക്കേഷൻ അല്ല എങ്കിൽ ബ്രൌസറിൽ https://quiz.shalomdhwani.com ലിങ്ക് ഓപ്പൺ ചെയ്യുകയും ചെയ്യുക.

Create new account എന്ന ബട്ടൺ അമർത്തുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഓൺലൈൻ ഫോം പൂരിപ്പിക്കുക.

മുകളിൽ കാണുന്ന ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചതിന് ശേഷം Create new account എന്ന ബട്ടണിൽ അമർത്തുക. തുടർന്ന് നിങ്ങളുടെ ഇമെയിൽ അഡ്രസിലേക്ക് ഒരു സ്ഥിരീകരണ ഇമെയിൽ ലഭിക്കുന്നതാണ്.

Note : ഇമെയിൽ അഡ്രസ് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക, തെറ്റായ ഇമെയിൽ അഡ്രസ് കൊടുത്താൽ നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിക്കൽ ഇമെയിൽ ലഭിക്കുന്നതല്ല.

നിങ്ങൾ കൊടുത്ത ഇമെയിൽ പരിശോധിക്കുക.Inbox , Spam അടക്കമുള്ള എല്ലാ Categories ഫോൾഡറുകളും ചെക്ക് ചെയ്യുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സിൽ ലഭിച്ച അക്കൗണ്ട് സ്ഥിരീകരണ ലിങ്കിൽ അമർത്തുക

കൂടുതൽ വിവരണങ്ങൾക്ക് info@shalomdhwani.com , 0096566407142

നിങ്ങളുടെ സാങ്കേതിക സംശയങ്ങൾക്കും, ലോഗിൻ പ്രേശ്നങ്ങൾക്കും, +91 9110424543, +44 7999397885 ഫോൺ നമ്പറിൽ വിളിക്കുകയോ , വാട്സാപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.

ശാലോം ധ്വനി ഫേസ്ബുക്ക് പേജ് ഇപ്പോൾ തന്നെ ലൈക് ചെയ്ത് see first സജ്ജമാക്കുക http://facebook.com/ShalomDhwani

അതാത് ആഴ്ചയിലുള്ള ക്വിസ് മുന്നമേ enroll me ക്ലിക്ക് ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുക.

You might also like
Comments
Loading...