BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 19 | Pastor Sabu Samuel

0 542

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 19

Download ShalomBeats Radio 

Android App  | IOS App 

സൻബല്ലത്തും തോബിയാവും

“ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബിയാവും ഇത് കേട്ടപ്പോൾ യിസ്രായേൽ മക്കൾക്ക് ഗുണം ചെയ്യാൻ ഒരു ആൾ വന്നത് അവർക്ക് ഏറ്റവും അനിഷ്ടമായി. (നെഹെ. 2:10)

രണ്ട് എതിരാളികൾ
നെഹമ്യാവ് യെരുശലേമിൽ എത്തിയത് ദഹിക്കാത്ത രണ്ട് പേരുകൾ ഇവിടെ കാണുന്നു. സൻബല്ലത്തും തോബിയാവും. സൻബലത്ത് എന്നത് ബാബിലോണ്യ നാമമാണ്. നാലാം അദ്ധ്യായത്തിൽ ശമര്യാസൈന്യം കേൾക്കെ സൻബല്ലത്ത് സംസാരിക്കുന്നതിനാൽ അദ്ദേഹം ശമര്യയിലെ ഗവർണ്ണറായിരുന്നതായി അനുമാനിക്കപ്പെടുന്നു.

തോബിയാവ് എന്നത് യെഹൂദനാമമാണ്, യെഹൂദ വംശജനാണ്. മൂന്നാം അദ്ധ്യായത്തിൽ മതിൽ പണി നടത്തുന്ന മെശുല്ലാമിന്റെ മകളെയാണ് തോബിയാവിന്റെ മകൻ വിവാഹം കഴിക്കുന്നത്. (6:18). 13-ാം അദ്ധ്യായത്തിൽ
മഹാപുരോഹിതനുമായി അടുത്ത ബന്ധം പുലർത്തുന്നത് കാണുന്നു.

യെഹൂദ വംശജനാണെങ്കിൽ പിന്നെ അമ്മോന്യദാസൻ എന്ന് വിളിക്കുന്നതെങ്ങനെ? പുതിയ ഭൂഗർഭ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ട്രാൻസ് ജോർദ്ദാൻ ഭാഗത്തെ ഉന്നത ഉദ്യാഗസ്ഥനായിരുന്നു തോബിയാവ് എന്ന് സൂചനകളുണ്ട്. ഈ ട്രാൻസ് ജോർദാൻ ഭാഗങ്ങൾ പഴയ അമ്മോന്യദേശമാണ്.

അതാണ് പ്രശ്നം
ഇപ്പോൾ എതിർപ്പിന്റെ കാരണം വ്യക്തമാകുന്നു. ശമര്യയുടെയും അമ്മോന്യ ദേശത്തിന്റെയും ഉന്നത ഉദ്യാഗസ്ഥർക്ക് യെഹൂദ്യയിൽ കരുത്തനായ ഗവർണ്ണർ വന്നത് പിടിച്ചില്ല. യെരുശലേമിലുള്ള തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾ ഇനിമേൽ നടക്കില്ല. അതിനാൽ നെഹമ്യാവിനെ എതിർക്കാൻ തുട
ങ്ങി. കാരണം വ്യക്തിപരമാണെങ്കിലും മതപരമായ പ്രശ്നമാക്കി മാറ്റി.

സ്ഥിരം അടവ്
യേശു കർത്താവ് അദ്ഭുതങ്ങൾ ചെയ്യുന്നതിന്മ ഹാപുരോഹിതന്മാർക്കും സദൂക്യർക്കും എന്തായിരുന്നു പ്രശ്നം? യോഹന്നാന്റെ സുവിശേഷത്തിൽ റോമാക്കാർ വന്ന് തങ്ങളുടെ അധികാരം കവരുമോയെന്ന ഭയം അവർ പറയുന്നു. പല വിമർശനങ്ങളുടെയും പുറകിൽ വ്യക്തിഹത്യകളും സ്വാർത്ഥതാത്പര്യങ്ങളും കാണും. പുറമേയ്ക്ക് ആശയസംഘട്ടനത്തിന്റെ ഭാവവും. നാം വളരെ ജാഗ്രത പാലിക്കണം. അന്യരുടെ പാപങ്ങളിൽ
ഓഹരിക്കാരാകരുത്.

You might also like
Comments
Loading...