BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 23 | Pastor Sabu Samuel

0 349

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 23

Download ShalomBeats Radio 

Android App  | IOS App 

അനർത്ഥം നിങ്ങൾ കാണുന്നില്ലേ?

“അനന്തരം ഞാൻ അവരോട് “നാം അകപ്പെട്ടിരിക്കുന്ന ഈ അനർത്ഥം നിങ്ങൾ കാണുന്നുവല്ലോ. യെരുശലേം ശൂന്യമായും അതിന്റെ വാതിലുകൾ തികൊണ്ട് വെന്തും കിടക്കുന്നു; (നെഹെ. 2:17)”

പങ്കുവയ്ക്കേണ്ട നിമിഷം
അതുവരെ നെഹമ്യാവ് തന്റെ മനസ്സിലുളളത് ആരോടും പങ്കുവച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അതിനുളള സമയം ആയിരിക്കുന്നു. കാരണം നെഹമ്യാവിന് ഒറ്റയ്ക്ക് ചെയ്തു തീർക്കാനാവില്ല. അനേകരുടെ സഹകരണം ആവശ്യമാണ്.

അനന്തരം
ഏതിന് അനന്തരം? ഏറെ നാളത്തെ പ്രാർത്ഥനയ്ക്ക് അനന്തരം, ദൈവത്തിന്റെ കൈ അനുകൂലമാണ് എന്നറിഞ്ഞനന്തരം, ഏത് പ്രതിബന്ധത്തെയും അതിജീവിക്കും എന്നുറപ്പിച്ചനന്തരം … എന്നൊക്കെയാണ് അർത്ഥം.

ഈ അനർത്ഥം നിങ്ങൾ കാണുന്നില്ലേ?
നെഹമ്യാവ് ജനത്തെ കൂട്ടിവിളിച്ച് ചോദിക്കുകയാണ്. ശരിക്കും ഇവർ ഇത് കാണാൻ തുടങ്ങിയിട്ട് അനേകം നാളുകളായി, യെരുശലേമിൽ ദേവാലയം ഉള്ളതിനാൽ അവർ മിക്കവാറും ഇത് കാണുന്നുണ്ട്. പക്ഷെ അതൊരു അനർത്ഥമായി തോന്നണ്ടേ?

എന്താണ് അനർത്ഥം?
യെരുശലേം ശൂന്യമായിരിക്കുന്ന കാഴ്ച. ഒരു നൂറ്റാണ്ട് മുമ്പ് ജനം തിങ്ങിപ്പാർത്ത നഗരമാണ് ശൂന്യമായി കിടക്കുന്നത്. മറ്റൊന്ന് വാതിലുകൾ ചുട്ടു കിടക്കുന്നത്. ആർക്കും എപ്പോൾ വേണമെങ്കിലും വരാനും സ്വൈര്യവിഹാരം നടത്താനും കഴിയുന്ന ദുരവസ്ഥ.

വേറിട്ട കാഴ്ച
അവരാരും ഇതിനെ ഒരു അനർത്ഥമായി കണ്ടില്ല. എന്നാൽ നെഹമ്യാവിന് മാത്രം അത് വ്യസനകരമായ കാഴ്ചയായി. ആത്മഭാരമുള്ള, ദർശനമുളള
വ്യക്തി കാണുന്നത് എപ്പോഴും വ്യത്യസ്തമായിരിക്കും.

ഇന്നും
ഇന്നത്തെ ആത്മീക സമൂഹത്തിന്റെ ശൂന്യതയും തകർച്ചയും എത്രപേർക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട് ? അവർക്ക് പ്രവർത്തിക്കുവാൻ ദൗത്യവുമുണ്ട്.

You might also like
Comments
Loading...