BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 6 | Pastor Sabu Samuel

0 623

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 6

Download ShalomBeats Radio 

Android App  | IOS App 

പ്രമാണത്തിലെ സ്നേഹവും അനുസരണവും



“സ്വർഗ്ഗത്തിലെ ദൈവമായ യഹോവേ അങ്ങയെ സ്നേഹിച്ച് അങ്ങയുടെ കല്പനകളെ പ്രമാണിക്കുന്നവർക്ക്
നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ യഹോവേ…” നെഹമ്യാവ് 1:5

പ്രാർത്ഥനയുടെ സംക്ഷിപ്ത രൂപം
ഒന്നാമദ്ധ്യായം 5 മുതൽ 11 വരെയുള്ള വാക്യങ്ങൾ നെഹമ്യാവിന്റെ പ്രാർത്ഥനയുടെ സം
ക്ഷിപ്ത രൂപമാണ്. മാസങ്ങളോളം താൻ രാവും പകലും പ്രാർത്ഥിച്ച വിഷയങ്ങളുടെ
രത്നച്ചുരുക്കം. അതിൽ ഒരു പദം ഏറെ പ്രസക്തമാണ്. അങ്ങയെ സ്നേഹിച്ച് അങ്ങയുടെ
കല്പനകളെ പ്രമാണിക്കുന്നവർക്ക്..


കർത്താവിനെ സ്നേഹിച്ച്
ദൈവീക കല്പനകൾ പലരും പ്രമാണിക്കുന്നത് ദൈവത്തെ സ്നേഹിച്ചിട്ട് ആകണമെന്നില്ല.

എന്തെങ്കിലും പ്രതിസന്ധികൾ വരുമ്പോൾ കല്പനകൾ പ്രമാണിക്കുന്നവരുണ്ട്. പഴയ
നിയമത്തിലെ ന്യായപ്രമാണമാണ് ഇവിടെ പറയുന്നത്. പുതിയ നിയമത്തിൽ നാം ഏറ്റവും
പ്രാധാന്യം കൊടുക്കുന്നത് സ്നാനമാണ്.


സ്നാനം
എത്ര പേർ കർത്താവിനെ സ്നേഹിച്ച് സ്നാനപ്പെട്ടിട്ടുണ്ട്? മാതാപിതാക്കളുടെ നിർബന്ധ
ത്താൽ, വിവാഹത്തിന് വേണ്ടി, രോഗം വന്നപ്പോൾ … അങ്ങനെ വ്യത്യസ്ത കാരണ
ങ്ങളാലാണ് പലരും സ്നാനപ്പെട്ടിട്ടുളളത്.


കൊടുക്കൽ
കൊടുക്കുന്ന കാര്യമെടുക്കാം. ദൈവത്തെ സ്നേഹിച്ച് കൊടുക്കുന്ന എത്ര പേരുണ്ട്?
മറ്റുളളവരുടെ സമർദ്ദത്താൽ, പ്രസ്റ്റീജ് ആയി മാറുമ്പോൾ, കൊടുത്താൽ എത്രയോ ഇരട്ടി
തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ ഒക്കെ കൊടുക്കുന്നവർ ഏററയില്ലേ?


പ്രാർത്ഥന
പ്രാർത്ഥന ഒരു കല്പനയാണ്. നമ്മൾ പ്രാർത്ഥിക്കുന്നത് കർത്താവിനെ സ്നേഹിക്കുന്നത്
കൊണ്ടാണോ? കുടുംബപ്രാർത്ഥനയിൽ കടമ തീർക്കാൻ, സഭായോഗത്തിൽ പേർ പറഞ്ഞതു കൊണ്ട്, രോഗം വന്നത് കൊണ്ടു മാത്രം പ്രാർത്ഥിക്കുന്നവരല്ലേ അനേകരും?
സ്നേഹത്തിന്റെ ഉടമ്പടി
കർത്താവിനെ സ്നേഹിച്ച് കല്പനകൾ പ്രമാണിക്കുന്നവർക്ക്

സ്നേഹത്തിന്റെ ഉടമ്പടി
പാലിക്കുന്ന ദൈവം എന്നാണ് വാക്യത്തിന്റെ ശരിയായ ഘടന. ദൈവം തന്റെ പ്രമാണം
നൽകിയത് സ്നേഹം കൊണ്ടാണ്. നാം തെറ്റിപ്പോകാതിരിക്കാനാണ്, അല്ലാതെ നമ്മെ
ബുദ്ധിമുട്ടിക്കാനല്ല കല്പനകൾ നൽകിയിരിക്കുന്നത്. കർത്താവിനെ സ്നേഹിക്കുന്ന
വർക്ക് കർത്താവിന്റെ കല്പനകളിലെ സ്നേഹം തിരിച്ചറിയാനാകും. അത് മൃദുവും
ലഘുവുമാണ്. അത് പ്രമാണിക്കുന്നതിൽ ആനന്ദവുമുണ്ട്.

You might also like
Comments
Loading...