അപ്പൊ: തോമസ്സിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

0 1,467

പൂനെ: പൂനെ യൂണിയൻ ബിബ്ലിക്കൽ സെമിനാരി അധ്യാപകനായ ഡോ.ജോൺസൻ തോമസുകുട്ടിയുടെ പുതിയ പുസ്തകം “Saint Thomas the Apostle: New Testament, Apocrypha, and Historical Traditions” പൂനെ യൂണിയൻ ബിബ്ലിക്കൽ സെമിനാരി (UBS) അസിസ്റ്റന്റ് പ്രിൻസിപ്പാൾ ഡോ. ലാനു ജമീർ പ്രകാശനം ചെയ്തു.പുസ്‌തകത്തിന്റെ ആദ്യ കോപ്പി സെമിനാരി ലൈബ്രേറിയൻ അർപിത് ദേശായി സ്വീകരിച്ചു. ബൈബിളിലെ യേശുവിന്റെ ശിഷ്യനായ തോമസിനെ ആസ്പദമാക്കിയുള്ള ആധികാരികമായ പഠനമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ക്രിസ്തുശിഷ്യനായ തോമസിനെ കുറിച്ചുള്ള ആധികാരികമായ ഒരു പഠന ഗ്രന്ഥം ഇതാദ്യമായാണ് ദൈവ ശാസ്ത്ര പഠന രംഗത്തു പ്രസിദ്ധീകരണം ചെയുന്നത്. ഗ്രന്ഥകർത്താവായ റവ :ഡോക്ടർ :റ്റി. ജോൺസൻ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിലെ പുതിയ നിയമ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു, അപ്പോൾ തന്നെ അറിയപ്പെടുന്ന പ്രഭാഷകനും വേദാധ്യാപകനുമാണ്.വേദശാസ്ത്ര പഠനമേഖലയിൽ നിരവധി പുസ്തകങ്ങൾ രചിച്ച ഗ്രന്ഥകർത്താവിന്റെ ഈ പുതിയ ചുവടുവെപ്പ് വേദശാസ്ത്രപഠിതാക്കൾക്ക് ഉപകാരപ്രദമാകുമെന്നതിനു സംശയമില്ല. തിയോളജിക്കൽ പ്രസിദ്ധീകരണരംഗത്തു പ്രമുഖരായ ബ്ലുംസ്ബെറി പബ്ലിക്കേഷനും T &T ക്ലാർക്, ന്യൂയോർക് സംയുകതമായി ചേർന്നാണ് ബുക്ക് പബ്‌ളിഷ്‌ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ കോപ്പികൾ amazon.com വഴി കരസ്ഥമാകാവുന്നതാണ്.

You might also like
Comments
Loading...