ഹെബ്രോൻ ഫെല്ലോഷിപ്പ് സമ്മർ ക്യാമ്പിന് അനുഗ്രഹീത തുടക്കം

0 257

ഹാലിഫാക്സ്/കാനഡ : ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് ഹാലിഫാക്സ് ചാപ്റ്ററിന്റെ സമ്മർ ക്യാമ്പിന് അനുഗ്രഹീത തുടക്കം. ട്യൂറോയിൽ ഉള്ള ക്യാമ്പ് ഇവാൻഞ്ചലിൻ സെന്ററിൽ സിസ്റ്റർ അക്സ സാജന്റെ അധ്യക്ഷതയിൽ ഹെബ്രോൻ സഭയുടെ സഹസ്ഥാപകനും ഹാലിഫാക്സ് ചാപ്റ്ററിന്റെ സഭാശുശ്രൂഷകനുമായ പാസ്റ്റർ ചാർളി ജോസഫ് ഉത്ഘാടനം ചെയ്തു. നിബു അലക്സാണ്ടർ, മാഗ്ഗി ജെയിംസ്, പ്രിസില്ല ആൻ എന്നിവരുടെ നേതൃത്വത്തിൽ ഹെബ്രോൻ ക്വയർ സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകി. ക്രിസ്തുവിൽ വളരുവാൻ പുതുതലമുറ തയാറാകണമെന്നും ക്രൈസ്തവ മാനവികദർശനത്തിന്റെ മൂല്യം വർത്തമാന കാലഘട്ടത്തിൽ കൂടുതൽ പ്രാധാന്യം അർഹിക്കുന്നു എന്ന് തീം അവതരണത്തിൽ ക്യാമ്പ് കോഡിനേറ്റർ ക്ലിന്റൺ കെ റെസിൻ പ്രസ്ഥാവിച്ചു. തുടന്നുള്ള സെഷനുകളിൽ സിസ്റ്റർ ജെസ്സി ജെയ്സൺ ക്ലാസുകൾക്ക് നേതൃത്വം നൽകും. ആദ്യദിനം റോൺ റോയി, ഷോൺ, ജിൻസ എന്നിവരുടെ നേത്വത്തിൽ ഹെബ്രോൻ ക്വയർ ആരാധനക്ക് നേതൃത്വം നൽക്കും. ഞാറാഴ്ച്ച നടക്കുന്ന സംയുക്ത ആരാധനയോടെ ക്യാമ്പ് അവസാനിക്കും.

You might also like
Comments
Loading...