ഇളകിമറിയുന്ന കടൽ പോലെ സംഘര്ഷഭരിതമാണ് ഒരു കൗമാരക്കാരന്റെ ജീവിതം. മാതാപിതാക്കൾക്കു മാത്രമല്ല, ഈ പ്രായത്തിലൂടെ കടന്നുപോകുന്ന കുട്ടികൾക്കെല്ലാം ആശങ്കകളുടെയും സമ്മര്ദങ്ങളുടെയും കാലമാണ്. എന്റെ കുട്ടിയെ എങ്ങനെ മാറ്റിയെടുക്കാം എന്നതിലുപരിയായി അവന്റെ /അവളുടെ പ്രശ്നനങ്ങൾക്കൊത്തു ഞാൻ എങ്ങനെ മാറണം എന്നാണ് ഓരോ മാതാപിതാക്കളും ചിന്തിക്കേണ്ടത്. ശാസനയെകഴിഞ്ഞും ശിക്ഷണത്തെ കഴിഞ്ഞും ഈ പ്രായത്തിൽ കുട്ടിക്ക് ആവശ്യം മാതാപിതാക്കളുടെ കരുതലും സ്നേഹത്തോടെയുള്ള ഉപദേശവുമാണ്.
സമാധാനം തുളുമ്പി നിന്നിരുന്ന പല ഭവനങ്ങളിലും ഭിന്നതയും കലഹവും ഉടലെടുക്കുന്നത് മക്കൾ കൗമാരപ്രായത്തിൽ എത്തുമ്പോളാണ്. മക്കളിൽ ഉണ്ടാവുന്ന മാറ്റങ്ങളെ യഥാസമയം മനസിലാക്കാനും സമചിത്തതയോടെ അവരെ സമീപിക്കാനും പലപ്പോഴും മാതാപിതാക്കൾക്കു കഴിയാറില്ല.
ചില വർഷങ്ങൾക്കു മുമ്പ് വരെ സ്കൂൾ വിട്ടാൽ കുട്ടികൾ ഓടിയെത്തുന്നത് അപ്പന്റെയും അമ്മയുടെയും വാത്സല്യത്തിന്റെ തണലിലേക്കായിരുന്നു. സ്കൂളിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും നൊമ്പരങ്ങളും എല്ലാം അവർ ഭവനത്തിൽ പങ്കവെച്ചിരുന്നു. കിട്ടുന്ന സമയങ്ങളെലാം കുഞ്ഞുങ്ങളോടൊത്ത് സന്തോഷിക്കാൻ മാതാപിതാക്കളും ഉത്സാഹം കാണിച്ചിരുന്നു. എന്നാൽ തിരക്കുകളുടെ ലോകത്തു ജീവിക്കുന്ന നമുക്ക് ഇന്ന് അതിനൊന്നും സമയം ഇല്ല.
Download ShalomBeats Radio
Android App | IOS App
ഏതാനും നാളുകൾക്കു മുൻപ് നടത്തിയ ഒരു സർവേയിൽ 1500സ്കൂൾ കുട്ടികളോട് ഇപ്രകാരം ചോദിക്കുകയുണ്ടായി ‘ഒരു ഭവനത്തെ സന്തോഷഭരിതം ആക്കുന്നത് എന്താണ്? പണമാണോ? വില പിടിപ്പുള്ള വാഹനങ്ങളാണോ? മനോഹരമായ വീടാണോ.? ‘. ആ കുഞ്ഞുങ്ങൾക്കെല്ലാം പറയാൻ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു കാറോ പണമോ ഒന്നുമല്ല ഭവനത്തെ സന്തോഷം ഉള്ളതാക്കുന്നത്. പിന്നെയോ എപ്പോഴാണ് ഭനത്തിലുള്ളവർ ഐക്യതയോടെ പ്രവർത്തിക്കാൻ ആരംഭിക്കുന്നത് അപ്പോളാണ് ഭവനം സന്തോഷുള്ളതായി തീരുന്നത്. ഇതായിരുന്നു ആ കുട്ടികളുടെ മറുപടി. നിങ്ങൾ എത്ര തിരക്കുള്ളവരാണെങ്കിലും കുട്ടികൾക്കുവേണ്ടീ സമയം കണ്ടെത്തുക. ഒരിക്കലും അത് നഷ്ടമല്ല.
മിക്കവീടുകളിലും ഭാര്യയും ഭർത്താവും ജോലിക്കാരാണ്. ഏറ്റവും കൂടുതൽ സമയം അവർ ചിലവാക്കുന്നത് ജോലിസ്ഥലങ്ങളിലായിരിക്കും. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബ വ്യവസ്ഥയിലേക് മാറിയതോടെ മാതാപിതാക്കളുടെ സഹായവും സാന്നിധ്യവും മിക്കവർക്കും കിട്ടുന്നുമില്ല. ചുരുക്കത്തിൽ കുട്ടികളെക്കാൾ കൂടുതൽ സംഘര്ഷങ്ങളേക്കാൾ വിദേയരാണ് മാതാപിതാക്കൾ.
സ്വന്തം സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയാത്ത മാതാപിതാക്കൾക് സംഘർഷങ്ങളുടെ നടുക്കടലിൽ മുങ്ങിത്താഴുന്ന കുട്ടിയെ കൈപിടിച്ച് കൈപിടിച്ചുയർതുവാൻ കഴിയില്ല. പണം കൊടുത്തു ചന്തയിൽ നിന്ന് വാങ്ങാൻ കഴിയുന്നതല്ലലോ മാതാപിതാക്കളുടെ സ്നേഹം. ! മാതാപിതാക്കള്ഡ് മാതാപിതാക്കളുടെ വാത്സല്യത്തിനും കരുതലിനും പകരംവെക്കാൻ ഈ ഭൂമിയിൽ വേറൊരു സ്നേഹവുമില്ല. കുട്ടിയുടെ സമഗ്രമായ വളർച്ചക്ക് അത് കൂടിയേ തീരു.
ജീവിതത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ചാഞ്ചല്യങ്ങളും ആശങ്കകളുമായി കഴിയുന്ന കുട്ടിക്ക് പലപ്പോഴും മാതാപിതാക്കൾ ഉപദേശം നൽകാറുണ്ട്. മക്കളെ നല്ലത് പോലെ ഉപദേശിക്കുമെങ്കിലും പലപ്പോഴും മാതാപിതാക്കളുടെ ജീവിതവും ഉപദേശവും തമ്മിൽ ഒരു പൊരുത്തവും കാണില്ല. ഇതും കുട്ടികളെ ആശയകുഴപ്പത്തിലാക്കുന്നു.
സമ്പന്നരായ മാതാപിതാക്കളുടെ ഏക പുത്രനാണ് എബി. അപ്പനോടും അമ്മയോടും കള്ളംപറഞ്ഞ് ക്ലാസ്സ് കട്ട് ചെയ്ത് അവൻ സിനിമക്ക് പോയി. ഇതറിഞ്ഞ പിതാവ് ഏതാനും മണിക്കൂറത്തേക് അവനെ മുട്ടുകുത്തി നിർത്തി. കള്ളം പറഞ്ഞതിനുള്ള ശിക്ഷ ആയിരുന്നു അത്. ഈ സമയത്താണ് ഏതാനും പിരിവുകാർ അവന്റെ വീട്ടിൽ എത്തിയത്. അവരെ കണ്ട ഉടനെ എബിയുടെ പിതാവ് അവന്റെ അമ്മയോട് പറഞ്ഞു ” ഞാൻ ഇവിടെ ഇല്ല എന്ന് നീ പിരിവുകാരോട് പറയണം. ഞാൻ ഉണ്ടെന്നറിഞ്ഞാൽ അവർക്ക് പിരിവ് കൊടുക്കേണ്ടി വരുമെന്ന് “. ഇതു കേട്ട എബി പിതാവിനോട് പറഞ്ഞു “പപ്പയും എന്റെ ഒപ്പം മുട്ടിൽ ഇരിക്കണം കാരണം പപ്പയും കള്ളം പറഞ്ഞു “എന്ന്. പലരുടെയും ജീവിതം എങ്ങനാണ്. ഉപദേശവും ജീവിതവും തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല. എപ്പോളും കുഞ്ഞുങ്ങൾക്ക് മാതൃക ഉള്ളവരായിരിക്കുക.
കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ആണ് മാതാപിതാക്കളുടെ കരുതൽ നിറഞ്ഞ പെരുമാറ്റം. കൗമാരത്തിൽ ഇതിനു പ്രാധാന്യം കൂടുന്നു. കുട്ടികൾ പറയുന്നത് പൂർണമായി കേൾക്കുക, അവരോടൊപ്പം ഇരിക്കാൻ സമയം കണ്ടെത്തുക. പരിധികൾ ലംഘിക്കുന്നത് കൊണ്ടുള്ള ഭവിഷ്യത്തുകൾ ബോധ്യപ്പെടുത്തുക.
ഇതൊക്കെ അല്പം ബുദ്ധിമുട്ടുള്ള കാര്യങ്ങളെങ്കിലും സ്നേഹബന്ധം കൂടുതൽ ഉഉഷ്മളമാക്കാൻ ഇതു സഹായിക്കും. ഇതിന്റെ അർത്ഥം മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം സംഘര്ഷമുക്തം ആകുമെന്നല്ല. കൗമാരക്കാരും മാതാപിതാക്കളും തമ്മിലുള്ള സംഘര്ഷങ്ങള് എല്ലാ കാലവും ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാവും. പക്ഷെ ആ മുറിവുകളെ സ്നേഹത്തോടെ ഹൃദയപൂർവ്വം തിരുത്തുക.
(തുടരും ).