കൗൺസിലിങ് കോർണർ | ടീനേജ് : പ്രശ്നങ്ങളും പ്രതിവിധിയും | ഭാഗം : 3 |അനു ഗ്രേസ് ചാക്കോ
ഭാഗം : 3
“കരിങ്കല്ലിൽ ഞാൻ ഒരു ദേവതയെ കണ്ടു ; അവൾ സ്വതന്ത്രയായി പുറത്തുവരുന്നതുവരെ ഞാൻ ആ കല്ലിൽ കൊത്തിക്കൊണ്ടിരുന്നു ” (മൈക്കൽ ആഞ്ചലോ ).
Download ShalomBeats Radio
Android App | IOS App
മാറ്റങ്ങളുടെ കാലമാണ് കൗമാരം. ഈ മാറ്റങ്ങൾ ആവേശം ഉണർത്തുന്നതാണെങ്കിലും അതേ സമയം വെല്ലുവിളികൾ നിറഞ്ഞതും സങ്കീർണ്ണവുമാണ്. സ്നേഹത്തിനും ലാളനയ്ക്കും വേണ്ടിയുള്ള ദാഹം ഒരു വശത്ത്. കൂടുതൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ദാഹം മറുവശത്തു. ചില സമയത്തു ധിക്കാരപൂർവ്വം പെരുമാറുന്ന കുട്ടികൾ ചിലപ്പോൾ വളരെ വിനയവും സ്നേഹവും ഉള്ളവരായി മാറുന്നു. താത്കാലികമായ ഈ മാറ്റങ്ങൾ ജീവിതത്തിലെ എല്ലാ മേഖലകളെയും ബാധിക്കുന്നതാണ്. ശാരീരികം, വൈകാരികം, സാമൂഹികം, ബൗദ്ധികം, ആത്മീയം എന്നീ അഞ്ചു തലങ്ങളിൽ ഈ മാറ്റങ്ങൾ പ്രകടമാണ്.
1. ശാരീരികമാറ്റങ്ങൾ
കുട്ടി കൗമാരദശയിൽ എത്തുമ്പോൾ ശാരീരികവളർച്ച വളരെ വേഗത്തിൽ akunnu. ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ആൺകുട്ടികൾക്ക് പുരുഷപ്രകൃതവും എസ്ട്രാഡിയോൾ എന്ന ഹോർമോൺ പെൺകുട്ടികൾക്ക് സ്ത്രൈണതയും നൽകുന്നു. ശാരീരികമായ ഈ മാറ്റങ്ങൾ അവർക്ക് ഒരേസമയം ആശങ്കയും അഭിമാനവും സമ്മാനിക്കുന്നു. സ്വന്തം ശരീരത്തെക്കുറിച്ചു കുട്ടികൾക് കൗതുകം വർധിക്കുന്നു. സ്വന്തം ശരീരത്തെ അവർ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുവാൻ ആരംഭിക്കുന്നു. എന്ത്‌കൊണ്ടാണ് ഞാൻ അവനെ / അവളെ പോലെ വണ്ണം വെക്കാത്തത് , പൊക്കം വെക്കാത്തത് എന്നൊക്കെ ആശങ്കപ്പെടുന്നു. അപക്വമായ അറിവുകൾ ചിലരെ മനസികസംഘർഷങ്ങളിലേക്കും അപകർഷതാബോധത്തിലേക്കും നയിക്കുന്നു. ജീവിതശൈലിയിലും ഭക്ഷണരീതിയിലും വന്ന മാറ്റങ്ങളും കായിക വ്യായാമം തീരെ കുറഞ്ഞതുമെല്ലാം കുട്ടികളുടെ ശാരീരികവളർച്ചയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പത്തു വയസ്‌കാരിയും പന്ത്രണ്ടു വയസുകാരനും അപ്പനെയും അമ്മയെയുംകാൾ ഉയരവും തൂക്കവും വയ്ക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്.
2. വൈകാരികമാറ്റങ്ങൾ.
തന്റേടവും ആത്മവിശ്വാസവും ആരെയും വകവെക്കാത്ത പെരുമാറ്റവും എല്ലാം ആണത്വത്തിന്റെ ലക്ഷണങ്ങൾ എന്ന സൂചനയാണ് സമൂഹം കുട്ടികൾക് നൽകുന്നത്. എന്നാൽ അടക്കവും ഒതുക്കവും തൊട്ടാവാടി സ്വഭാവവുമെല്ലാമാണ് സ്ത്രീയിൽ സമൂഹം അന്വേഷിക്കുന്നത്. ജീവിതവിജയത്തിന് ഇതെല്ലാം ആവശ്യമാണുതാനും. ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ വികാരങ്ങളെ വളരെയധികം സ്വാധീനിക്കാറുണ്ട്. കൗമാരക്കാരുടെ ‘ മൂഡ് ‘ എപ്പോളും മാറിക്കൊണ്ടിരിക്കും ചിലപ്പോൾ അവർ വളരെ സന്തുഷ്ടരായിരിക്കും. എന്നാൽ ചില മണിക്കൂറുകൾക്കകം അവർ വളരെ കോപമുള്ളവരോ അസ്വസ്ഥരോ ഒകെ ആയി കാണപ്പെടുന്നു. ഇതൊക്കെ കാണുന്ന മാതാപിതാക്കൾ എന്റെ കുഞ്ഞിന് കാര്യമായ തകരാർ ഉണ്ടെന്നു ചിന്തിക്കുന്നത് സ്വാഭാവികമാണ്.
കൗമാരത്തിലെ ചില വൈകാരിക prakruthangal.
1 . ഏകാന്തതയെ കൂടുതൽ ഇഷ്ടപ്പെടുന്നു. എപ്പോളും തനിച്ചിരിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നു.
2. ധികാരപൂർവ്വം പെരുമാറുന്നു.
3. അഹംഭാവം. എല്ലാം എനിക്ക് അറിയാം എന്നുള്ള ചിന്ത.
4 . ഞാൻ കാര്യങ്ങളൊക്കെ തീരുമാനിക്കാൻ പ്രാപ്തനായി എന്നുള്ള ചിന്ത.
ബൗദ്ധിക മാറ്റങ്ങൾ.
കൗമാരക്കാരുടെ ചിന്തകൾ കൂടുതൽ യുക്ത്യാദിഷിടിതം ആകുന്നു. എല്ലാത്തിനെയും ചോദ്യം ചെയ്യാനും പരിധികൾ ലംഘിക്കാനും ഉള്ള പ്രവണത വർധിക്കുന്നു.ഞാൻ ഇല്ലങ്കിൽ ലോകം ഇല്ല എന്നുള്ള ചിന്ത. മാതാപിതാക്കളുടെ വിശ്വാസങ്ങളെയും മൂല്യ സങ്കല്പങ്ങളെയും ചോദ്യം ചെയ്യാൻ ആരംഭിക്കുന്നു. എന്റെ ജീവിതം സംബന്ധിച്ച തീരുമാനങ്ങൾ ഞാൻ തന്നെ എടുത്തുകൊള്ളാം എന്ന അഹംഭാവം.
സാമൂഹിക മാറ്റങ്ങൾ
കൗമാരത്തിൽ കുട്ടികൾക്ക് മാതാപിതാക്കളുമായുള്ള ബന്ധം ബാല്യത്തിലെപോലെ സുഖരമായിരിക്കില്ല. മാതാപിതാക്കളുടെ കുറവുകളെ തെറ്റുകളെ എല്ലാം അവർ ചോദ്യം ചെയ്യാൻ ആരംഭിക്കുന്നു. അവരെ വിമർശിക്കുന്നു. ബന്ധങ്ങളിൽ സംഘർഷം വർധിക്കുന്നു.
കൗമാരക്കാരുടെ ചില സാമൂഹിക മാറ്റങ്ങൾ.
1. മാതാപിതാക്കളെ കഴിഞ്ഞും അടുപ്പം കൂട്ടുകാരോട്. എല്ലാ കാര്യങ്ങളും പങ്കു വെക്കുന്നതും അഭിപ്രായങ്ങൾ ചോദിക്കുന്നതും കൂട്ടുകാരോട്.
2. മാതാപിതാക്കളെ കൂടുതൽ വിമർശിക്കുക. ( ഇങ്ങനെ ആണോ മറ്റുള്ളവരുടെ മുൻപിൽ വെച്ച് സംസാരിക്കുന്നത്. ഇങ്ങനെ ആണോ ആഹാരം ഉണ്ടാകുന്നത് )
3. സഹോദരങ്ങളുമായി എപ്പോളും വഴക്കും അകൽച്ചയും.
4. മാതാപിതാക്കളുടെ അമിത ശ്രദ്ധയും സംരക്ഷണവും ഇഷ്ടപ്പെടുന്നില്ല. (ഞാൻ എന്താ കുഞ്ഞു കൊച്ചാണോ എന്ന ചോദ്യം ) ..
ആത്മീയമാറ്റങ്ങൾ
കൗമാരപ്രായത്തിൽ ചിലർ കടുത്ത ദൈവവിശ്വാസികൾ akunnu. ചിലർ സംശയാലുക്കൾ ആകുന്നു. ചിലർ നിരീശ്വരചിന്തയിലേക്ക് നീങ്ങുന്നു. ദൈവം, മതം, ആത്മീയത എന്നിവയെ ചോദ്യം ചെയ്യുന്നു. മാതാപിതാക്കളുടെ വിശ്വാസങ്ങളെയും അനുഷ്ടാനങ്ങളെയും ചോദ്യം ചെയുന്നു.
കുട്ടിയുടെ ഈ മാറ്റങ്ങളോട് മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളത് വളരെ പ്രധാനമാണ്. കുട്ടിയുടെ പെരുമാറ്റം മാതാപിതാക്കളുടെ നിയന്ത്രണത്തിലല്ല, പക്ഷെ മാതാപിതാക്കളുടെ പെരുമാറ്റം അവരുടെ നിയന്ത്രണത്തിൽ തന്നെ ആവണം. എങ്കിൽ മാത്രമേ കുട്ടികൾക് വേണ്ട നിർദേശങ്ങൾ നിങ്ങൾക്ക് നൽകുവാൻ കഴിയൂ. ഈ മാറ്റങ്ങൾ താല്കാലികമാണെന്ന് മനസിലാക്കുക. ഇന്നല്ലെങ്കിൽ നാളെ അവൻ / മറ്റൊരാളായിരിക്കും. ഈ മാറ്റങ്ങൾ ഒന്നും കുട്ടിയുടെ കുഴപ്പം കൊണ്ടല്ല, അവന്റെ പ്രായത്തിന്റെ സവിശേഷത കൊണ്ടാണ് എന്ന് തിരിച്ചറിയുക. ഈ മാറ്റങ്ങൾക്കിടയിൽ സമചിത്തത കൈവിടാതെ മാതൃകപൂർവ്വം പെരുമാറുക ….
(തുടരും )
അനു ഗ്രേസ് ചാക്കോ.