ഐ എ ജി അക്കാദമി ഗ്രാജുവേഷൻ ജൂലൈ 24 ന്

0 1,197

യു കെ : ഐ എ ജി അക്കാദമിയുടെ ഈ വർഷത്തെ ഗ്രാജുവേഷൻ 2021 ജൂലൈ 24 നു ഉച്ചക്ക് 2 മണിക്ക് (യൂ കെ സമയം) നടത്തപ്പെടുന്നു. “ Heart for the Harvest” എന്നതാണ് ഇത്തവണത്തെ തീം. ഐ എ ജി അക്കാദമിയുടെ ഡയറക്ടർ റവ. ബിനോയ് എബ്രഹാം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ഗ്ലോബൽ യൂണിവേഴ്സിറ്റി അമേരിക്കയിൽ നിന്നുള്ള റവ മാർക്ക് റെയ്ഡർ ചടങ്ങിനെ അഭിസംബോധന ചെയ്‌ത് ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും.

Download ShalomBeats Radio 

Android App  | IOS App 

സൂമിൽ നടക്കുന്ന ഈ ഗ്രാജുവേഷൻ സർവീസിന്റെ തത്സമയ സംപ്രേക്ഷണം ഐ എ ജി ടി വിയിൽ കൂടെയും കൂടാതെ വിവിധ മാധ്യമങ്ങളിൽ കൂടെയും തത്സമയം കാണാവുന്നതാണ്. ഐ എ ജി അക്കാദമിയുടെ കോഴ്സുകൾ എല്ലാം യൂറോപ്യൻ ഹയർ എജുകേഷൻ ബോർഡിന്റെ (യൂറോപാസ്സ്) അംഗീകാരത്തോടെ ആണ് നടത്തപ്പെടുന്നത്.

ഈ വർഷത്തെ പുതിയ ബാച്ച് സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് ഡയറക്ടർ ബിനോയ് എബ്രഹാം അറിയിച്ചു

You might also like
Comments
Loading...