യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന് ഒരുമയുടെ സന്ദേശവുമായി ഒരു പുത്തൻ ആത്മീയ സംഘടന.

0 570

ലണ്ടൻ : യു കെ യിലും യൂറോപ്പിലുമായി പടർന്ന് പന്തലിച്ചു കിടക്കുന്ന മലയാളി പെന്തകോസ്ത് സമൂഹത്തിന് ഒന്നിച്ചു കൂടി പരിശുദ്ധാത്മാവിന്റെ ശക്തിയോടെ സുവിശേഷീകരണം നടത്തുവാനും ഒരുമയോടെ സ്നേഹത്തിന്റെ കരം നീട്ടി പരസ്പരം താങ്ങുകയും ദൈവവചനത്തിന്റെ സമ്പൂർണതയിൽ വളരുകയും ചെയ്യുക എന്ന ദർശനത്തോടെയും ദൈവമക്കൾക്കായി “യൂറോപ്യൻ മലയാളി പെന്തക്കോസ്തൽ കമ്മ്യൂണിറ്റി (EMPC)” എന്ന പേരിൽ ഒരു ആത്മീയ കൂട്ടായ്മ ബ്രിട്ടണിൽ രൂപം കൊണ്ടിരിക്കുന്നു. സങ്കീർത്തനം 133 നെ അടിസ്ഥാനമാക്കി ” ദൈവജനം ഒരുമിച്ചു വസിക്കുകയും ഒന്നിച്ചു സേവിക്കുകയും ചെയ്യുക” എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് പ്രവർത്തനങ്ങളാണ് ഈ ആത്മീയ സംഘടന ലക്ഷ്യമിടുന്നത്.

മലയാളി പെന്തക്കോസ് വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുക തങ്ങളുടേതായ ആത്മീയ അനുഭവങ്ങളും വിശ്വാസ ജീവിതത്തിന്റെ നല്ല പാഠങ്ങളും വിഭവ സ്രോതസ്സുകളും പരസ്പരം പങ്ക് വയ്ക്കാനുള്ള ഒരു പൊതു വേദി സജ്ജീകരിക്കുക ഭാവി തലമുറയെ ശാക്തീകരിക്കുകയും സജ്ജരാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടി കുടുംബങ്ങളെയും കൗമാര യൗവനക്കാരെയും കുട്ടികളെയും ഉൾപ്പെടുത്തിയുള്ള വിവിധങ്ങളായ കാര്യ പരിപാടികൾ സംഘടിപ്പിക്കുക, മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ മഹത്തായ വിശ്വാസ പൈതൃകം പേറുന്ന ആരാധനാനുഭവം ഉപദേശ സത്യങ്ങൾ പ്രബോധനങ്ങൾ എന്നിവ ചോർന്നു പോകാതെ അവയെ തോളിലേറ്റി മുന്നേറുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളും പ്രസ്തുത സംഘടന ഉയർത്തിപ്പിടിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

സംഘടനയുടെ ആദ്യത്തെ നാഷണൽ കോൺഫറൻസ് 2024 നവംബർ മാസം രണ്ടാം തീയതി യു കെ യിലെ നോർത്താംപ്ടണിൽ വച്ച് നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രസ്തുത മീറ്റിങ്ങിൽ കുടുംബങ്ങൾക്കും കൗമാര യൗവനക്കാർക്കും കുട്ടികൾക്കുമായുള്ള പ്രത്യേക പരിപാടികൾ നടത്തപ്പെടുന്നതാണ്. ആത്മ ഭരിതമായ ആരാധന ആത്മീയ ഉത്തേജനം പകരുന്ന സന്ദേശങ്ങൾ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രത്യേക പഠന ക്ലാസുകൾ എന്നിവ പ്രസ്തുത കോൺഫറൻസിന്റെ ആകർഷണീയതകൾ ആയിരിക്കും.

യു കെ യിൽ ഉടനീളവും യൂറോപ്യൻ രാജ്യങ്ങളുടെ പലയിടങ്ങളിലുമായി ചിതറിക്കിടക്കുന്ന ബ്രിട്ടീഷ് യൂറോപ്പ്യൻ മലയാളി പെന്തക്കോസ്ത് സമൂഹത്തിന് സമയാ സമയങ്ങളിൽ ഒത്ത് ചേർന്ന് ആത്മീയ കൂട്ടായ്മ പങ്കിടുവാനും വിശ്വാസത്തിൽ പരസ്പരം ഉറപ്പിക്കുവാനും യുകെ യൂറോപ്യൻ രാജ്യങ്ങളിൽ ഉടനീളം പടർന്നു പന്തലിക്കുന്ന ആത്മീയ സ്നേഹത്തിൻറെ ഐക്യതയുടെയും വിശാലമായ ഒരു ശൃംഖല കെട്ടിപ്പടുക്കുവാനും ഈ ഐക്യ കൂട്ടായ്മ അവസരം ഒരുക്കുമെന്ന് ഇതിൻറെ പിന്നണി പ്രവർത്തകർക്ക് ഉറച്ച വിശ്വാസമുണ്ട്.

ഈ കൂട്ടായ്മയുടെ അണിയറ ശില്പികളായി വിവിധ പെന്തക്കോസ്ത് സഭകളുടെ സീനിയർ പാസ്റ്റർമാർ പെന്തക്കോസ്ത് സമൂഹത്തിന്റെ മുതിർന്ന നേതാക്കൾ ലീഡേഴ്സ് എന്നിവർ പ്രവർത്തിക്കുകയും മുന്നിൽ നിന്ന് നയിക്കുകയും ചെയ്യുന്നു കൂട്ടായ്മയുടെ സുഗമമായ പ്രവർത്തനങ്ങൾക്കും നടത്തിപ്പിനുമായി ഇതിനോടകം ഒരു എക്സിക്യൂട്ടീവ് ബോർഡ്, കോർ റ്റീം , ഇ എം പി സി ഫാമിലി ഗ്രൂപ്പ് എന്നിവയ്ക്കും രൂപം നൽകിയിട്ടുണ്ട്.

2024 ജൂൺ 22 ന് ഡെർബി പെന്തക്കോസ്തൽ ചർച്ചിൽ നടക്കുന്ന പ്രൊമോഷണൽ മീറ്റിംഗോടുകൂടി സമാരംഭിക്കുന്ന ഇ എം പി സി യുടെ ആത്മീയ സംരംഭങ്ങളിൽ പങ്കാളിയാകുവാനും ബ്രിട്ടീഷ് ദീപ സമൂഹങ്ങളിലും യൂറോപ്പിലുടനീളവും ക്രിസ്തുവിൻറെ നാമം പ്രഘോഷിക്കുവാനും, യു കെ – യൂറോപ്പിന്റെ ആത്മീയ പൈതൃകത്തെ സംരക്ഷിക്കുവാനുമുള്ള ഈ മഹത്തായ ഉദ്യമത്തിനായി കൈകൾ കോർക്കുവാനും യൂറോപ്യൻ ബ്രിട്ടീഷ് മലയാളി പെന്തക്കോസ്തൽ കമ്മ്യൂണിറ്റികളെയും യു കെ – യൂറോപ്പിൽ ഉടനീളമുള്ള എല്ലാ സ്വതന്ത്ര സഭകളെയും എല്ലാ പ്രമുഖ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളെയും സമാന ചിന്താഗതിയുള്ള ഓരോ വ്യക്തികളെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക : 07878 104772 , 07940 444507 , 07916 571478 , 07411 539877 , 07812 165330 .

You might also like
Comments
Loading...