സിസ്റ്റർ അഞ്ചലി പോളിനെ അധിക്ഷേപിക്കുന്നവരോട്
അൽപ്പത്തം അലങ്കാരമാക്കരുത്. കത്തോലിക്കാ സഭയിൽ നിന്നു പുറത്തു പോയ് വിമർശനം നടത്തി എന്ന പേരിൽ മരിച്ചു പോയിട്ടും യാതൊരു ദയയും ഇല്ലാത് ചിലർ വിമർശനങ്ങൾ തുടരുകയാണ്.. എത്ര പേർക്ക് അഞ്ചലി പോളിനെ അറിയാം..? പെന്തക്കോസ്തു ജീവിതം സ്വപ്നം കണ്ടല്ല അവർ പുറത്തു വന്നത്. ദൈവം ചില ബോധ്യങ്ങൾ നൽകി എന്നു മാത്രം സിസ്റ്റർ പറഞ്ഞതായ് കേട്ടിട്ടുണ്ട്.ഇതേ ബോധ്യങ്ങളിലൂടെയാണ് മാർട്ടിൻ ലൂഥറിൽ തുടങ്ങി സിസ്റ്റർ അഞ്ചലി പോളിൽ അവസാനിക്കാത് ഇന്നും തുടരുന്ന ആ സമൂഹത്തിന്റെ യാത്ര. പന്ത്രണ്ട് വർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. സുഖലോലുപതയുടെ ഉയരങ്ങളിൽ നിന്നു കൊണ്ടല്ല അവർ ജീവിതം നയിച്ചത്.12 കൊല്ലo ക്രിസ്തുവിനു വേണ്ടി അവർ പണിയെടുത്തു.കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടന്നു നൂറ് കണക്കിന് അവിശ്വാസികളെ വിശ്വാസികളാക്കി ഒപ്പം ചേർത്തു.നിരവധി പാവപ്പെട്ടവരെ സംരക്ഷിച്ചു. പെൺകുട്ടികളെ വിവാഹം കഴിച്ചയപ്പിച്ചു. പലരേയും പഠിപ്പിച്ചു. ഒരു ബൈബിൾ കോളേജിലും പഠിക്കാതിരുന്നിട്ടും ദൈവത്തിന്റെ വചനം ശക്തിയോട് മടിയില്ലാത് വിളിച്ചു പറഞ്ഞു.കേസു കൊടുത്തിട്ടും തലയുയർത്തി സുവിശേഷം ‘ പറഞ്ഞു. ഞാനും താങ്കളും ചെയ്യാത്ത കർമ്മം.പിന്നെ മാതാവിനെതിരെ പറഞ്ഞതിന് മാതാവ് ശിക്ഷിച്ചു പോലും. സ്വന്തം മകനെ കൺമുൻപിലിട്ട് തല്ലി കൊന്നിട്ടും അസഭ്യം പറഞ്ഞിട്ടും..അശുദ്ധാത്മാവന
– Fr.സന്തോഷ് ജോർജ്
ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം