ട്രെയിൻ യാത്ര വൈകും

0 1,604

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കനത്ത മഴ തുടരുന്നതിനിടെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി. ഇതുമൂലം ട്രെയിനുകള്‍ പലതും വൈകും.

തിരുവനന്തപുരത്ത് നിന്ന് 11.15 ന് പുറപ്പെടേണ്ട കേരള എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.23 നാണ് പുറപ്പെട്ടത്‌. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട മറ്റു ട്രെയിനുകളും വൈകും. തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട ട്രെയിനുകളും വൈകും
മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തുള്ള ഡാമുകളും തുറന്ന് വിട്ടിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലവസ്ഥാനിരീക്ഷ കേന്ദ്രം മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിരപ്പള്ളിയില്‍ സഞ്ചാരികള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി വിനോദ സഞ്ചാര കേന്ദ്രം അടിച്ചു.

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ എന്‍.എച്ച് 212 ല്‍ വെള്ളം കയറി. ഏതു നിമിഷവും ഈ വഴിയുള്ള യാത്ര തടസപ്പെടാന്‍ സാധ്യതയുണ്ട്. അതിശക്തമായ മഴ തുടരുന്നു. വയനാട് മൈസൂര്‍, ബെംഗളൂരു യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും

You might also like
Comments
Loading...