മാലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തിൽ ആദ്യമായി “ക്രിസ്തീയ നാടക പരമ്പര”

0 2,657

മാലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തിൽ ആദ്യമായി ഗ്രീൻ റേഡിയോ ശ്രോതാക്കൾക്കായി അവതരിപ്പിക്കുന്നു ക്രിസ്തീയ നാടക പരമ്പര “സ്നേഹിതരെ ഒരു കഥ പറയാം” ഈ മാസം 29, 30 തീയതികളിൽ വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്നു. സമൂഹത്തിലെ സമകാലിക സംഭവങ്ങളെ കോർത്തിണക്കി തയ്യാറാക്കിയിരിക്കുന്ന ഈ നാടകം പരമ്പര തയ്യാർ ചെയ്തിരിക്കുന്നത് സുനിൽ പട്ടിമറ്റം ആണ്. സംവിധാനം ബിന്നി മാത്യു.
ക്രൈസ്തവ മൂല്യങ്ങൾ ഉൾപ്പെടുത്തി ചെയ്തിരിക്കുന്ന ഈ നാടക പരമ്പര തികച്ചും വ്യത്യസ്തവും കാലികപ്രസക്തവുമാണ്. ജനുവരി ഒന്നു മുതൽ എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകുന്നേരങ്ങളിൽ നാടക പരമ്പര പ്രക്ഷേപണം ആരംഭിക്കുവാൻ ക്രമീകരണങ്ങൾ നടന്നുവരുന്നു. I Phone, Android ഫോൺ ഉപഭോക്ക്താക്കൾക്ക് സൗജന്യാമായി റേഡിയോ ഡൌൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.greenradiolive.com info@greenradiolive.com

You might also like
Comments
Loading...