സി ജി എം ഫ് വാർഷിക കൺവൻഷൻ 2018 ഷാർജയിൽ

0 1,144

ഷാർജ: ചർച്ച് ഓഫ് ഗോഡ് മലയാളം ഫെല്ലോഷിപ്പ് (CGMF) യു എ ഇ യുടെ പ്രഥമ വാർഷിക കൺവൻഷൻ 2018 ഡിസംബർ മാസം 17,18,19 തീയതികളിൽ ഷാർജ യൂണിയൻ ചർച്ച്, ഹാൾ നമ്പർ 11ൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസിയർ പാസ്റ്റർ വൈ റെജി പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധ കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി ദൈവ വചനം ശുശ്രൂഷിക്കുന്നതായിരിക്കും.
സി ജി എം ഫ് ഗായകസംഘം ഗാനശുശ്രൂഷകൾക്ക് ‌ നേതൃത്വം നൽകും.
പ്രസ്തുത യോഗങ്ങളിലേക്ക്‌ സഭാ സംഘടന വ്യത്യാസം കൂടാതെ എല്ലാവരെയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക; പാസ്റ്റർ മാത്യു ടി സാമുവേൽ – 050 3703789, അജു കുരുവിള – 052 785 1102, വിൽ‌സൺ ജോർജ് – 050 633 4684.

You might also like
Comments
Loading...