യുഎഇയിലെ ഐക്യ പെന്തെക്കോസ്ത് സുവർണ്ണജൂബിലിയുടെ സമാപനം 2019 ജനുവരി 26ന്

0 1,016

ഷാർജ:  യുഎഇയിലെ പെന്തെക്കോസ്ത് മുന്നേറ്റത്തിന്റെ സുവർണ്ണജൂബിലിയുടെ സമാപനം 2019 ജനുവരി 26ന് ഷാർജ വാർഷിപ് സെന്ററിൽ നടക്കും. യുഎഇയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് (യുപിഎഫ്) ആണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 26ന് വൈകീട്ട് 6ന് നടക്കുന്ന പൊതുസമ്മേളനത്തിൽ 50ൽ പരം ഭാഷകളിൽ ക്രൈസ്തവ ഗാനങ്ങൾ പാടുന്ന ലിംഗ ബുക്ക് ഓഫ് അവാർഡ് ജേതാവ് പൂജ പ്രേം 50 അംഗ ക്വയറിനോട് ചേർന്ന് ഗാനങ്ങൾ ആലപിക്കും. 8 വര്ഷം മുൻപ് ശബ്ദം നഷ്ട്ടപെട്ട ഹൈന്ദവ വിശ്വാസിയായ പൂജ പ്രേമിന് കർത്താവ് അത്ഭുത സൗഖ്യം കൊടുത്തു. ഇത് ജീവിതത്തിലൊരു വഴിത്തിരിവായി. ഇന്ന് എറണാംകുളം ഫെയ്ത് സിറ്റി ചർച്ച് ഓഫ് ഗോഡിലെ അംഗമാണ്. സമ്മേളനത്തിനോട് അനുബന്ധിച്ച് യുഎഇയിലെ സീനിയർ പാസ്റ്റെഴ്സ്, യുപിഎഫ് മുൻകാല ഭാരവാഹികൾ, ക്രിസ്ത്യൻ ബിസിനസ്സ്മാൻ, പത്രപ്രവർത്തകർ, 40 വര്ഷം പിന്നിട്ട വിശ്വാസികൾ എന്നിവരെ ആദരിക്കും. അരനൂറ്റാണ്ട് ആയി യുഎഇയിലെ ക്രിസ്തിയ സഭകളുടെ ചരിത്രത്തിൽ പെന്തെക്കോസ്ത് സഭകൾ നിർണ്ണായക ശക്തിയായി വളർന്ന് കഴിഞ്ഞു. 1968 മെയ് 5ന് ജോലിക്കായി എത്തിയ മൂന്നു പെന്തെക്കോസ്ത് വിശ്വാസികൾ അബുദാബിയിൽ ആരംഭിച്ച ചെറിയ കൂട്ടായ്മയാണ് യുഎഇയിലെ പെന്തക്കോസ്തു സഭകൾക്ക് തുടക്കം കുറിച്ചത്. പ്രഥമ പെന്തെക്കോസ്ത് സഭയായ അബുദാബി ഐപിസിയുടെ ആദ്യ പാസ്റ്റർ കെ എം സാമുവേലും, ഭാര്യ കുഞ്ഞുകുഞ്ഞമ്മയും, പത്തനാപുരം സ്വദേശി തോമസ് വര്ഗീസുമാണ് ആ മൂവർ സംഘം. ഇന്ന് യുഎഇയിൽ അഞ്ഞൂറിലധികം സഭകളും അരലക്ഷത്തിലധികം വിശ്വസിക്കാളുമുണ്ട്.

You might also like
Comments
Loading...