ഓർഡിനേഷനും ബിരുദദാന ശുശ്രൂഷയും റാസ് അൽ ഖൈമയിൽ നടന്നു

0 1,197

റാസ് അൽ ഖൈമ/(യുഎഇ): ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഷേക്കിനാ ബൈബിൾ സ്റ്റഡി സെന്ററിന്റെ ഓർഡിനേഷനും ബിരുദദാന ശുശ്രൂഷയും 2019 ജനുവരി 1-ാം തീയതി വൈകിട്ട് 4: 30 ന് യുഎഇ അൽ ജസീറ റാസ് അൽ ഖൈമ സെന്റ് ലൂക്ക് ചർച്ചിലെ ഹോളി മേരി ഹാളിൽ നടന്നു.
ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജ് സ്ഥാപകനും ചെയർമാനുമാനും ഐ.എ.റ്റി.എ കേരള സ്റ്റേറ്റ് കോ-ഓർഡിനേറ്ററുമായ പാസ്റ്റർ അജു മാത്യൂസ് ജേക്കബ് ബി. റ്റിഎച്ച് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ നൽകി. ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജ് യുഎഇ റീജിയൻ കോ-ഓർഡിനേറ്ററും ഐപിസി റാസ് അൽ ഖൈമ പെന്തെക്കോസ്ത് അസംബ്ലി സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ സൈമൺ വർഗീസ് അദ്ധൃക്ഷത വഹിച്ചു.
യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള പാസ്റ്റർ ജോർജ് വർഗീസ്, പാസ്റ്റർ ആബി ഫിലിപ്പ്, പാസ്റ്റർ ഏലിയാസ് ജോൺ, പാസ്റ്റർ ജോസ് പരുമല, പാസ്റ്റർ ജോബി വർഗീസ്, പാസ്റ്റർ കെ എം യോഹന്നാൻ, ഇവാ. ഷാജൻ ജോർജ്, ബ്രദർ ഫിന്നി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.
120 രാജ്യങ്ങളിൽ പ്രവർത്തനം നടത്തുന്ന ഐ.എ.റ്റി.എയുടെ (ഇന്റർനാഷണൽ അസ്സോസിയേഷൻ ഫോർ തിയോളോജിക്കൽ അക്രെഡിറ്റേഷൻ, യുഎസ്എ) അംഗീകൃത വേദപഠനശാലയായ ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിലാണ് ഷേക്കിനാ ബൈബിൾ സ്റ്റഡി സെന്റർ പ്രവർത്തിച്ചു വരുന്നത്.
യുഎഇയിലെ റാസ് അൽ ഖൈമ, ഉമ്മു അൽ ഖ്വെയ്ൻ, അജ്മാൻ, ഫുജൈറ സൗദി അറേബ്യയിലെ അൽ കോബാർ എന്നിവിടങ്ങളിലാണ് ഗൾഫ് രാജ്യങ്ങളിലെ സ്റ്റഡി സെന്ററുകൾ പ്രവർത്തിക്കുന്നത്. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്റെ കൂടുതൽ വിവരങ്ങൾക്കായി: 9995154416

You might also like
Comments
Loading...