ഐ.പി.സി. കുവൈറ്റ്‌ റീജിയന്‍ സംയുക്ത ആരാധന നടന്നു

സുനില്‍ കുമാര്‍ പട്ടാഴി

0 812

കുവൈറ്റ്  :  ഐ.പി.സി.പെനീയേല്‍ ചര്‍ച്ച് കുവൈറ്റിന്‍റെ നേതൃത്വത്തില്‍
ഐ.പി.സി.കുവൈറ്റ്‌ റീജിയന്‍റെ സംയുക്ത ആരാധനയും തിരുമേശ ശുശ്രൂഷയും 2019
ജനുവരി 25 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണി വരെ അബ്ബാസിയ
യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.റീജിയന്‍ വൈസ്
പ്രസിഡന്‍റ്റ് പാസ്റ്റര്‍ പി.കെ.ജോണ്‍സണ്‍ ആരാധനയ്ക്ക് നേതൃത്വം
നല്‍കി.പാസ്റ്റര്‍ എബ്രഹാം തോമസ്സ്,പാസ്റ്റര്‍ കോശി.കെ.മാത്യു, റീജിയന്‍
പ്രസിഡന്‍റ്റ് പാസ്റ്റര്‍ പി.എസ്.പ്രിന്‍സ് എന്നിവര്‍ തിരുവചനം
പ്രസംഗിക്കുകയും,റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ ബിനു തോമസ്സ് തിരുമേശ
ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കുകയും ചെയ്തു.ഐ.പി.സി. പെനിയേല്‍ ചര്‍ച്ച്
ക്വയര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

You might also like
Comments
Loading...