ഐ.സി.പി.എഫ് കുവൈറ്റിനു പുതിയ ഭരണസമിതി

സുനില്‍കുമാര്‍ പട്ടാഴി

0 1,028

കുവൈറ്റ്‌:  ഇന്റര്‍ കോളെജിയറ്റ് പ്രയര്‍ ഫെല്ലോഷിപ്പ് (ഐ.സി.പി.എഫ്) കുവൈറ്റ്‌ ചാപ്റ്ററിന് 2019-2020 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. ബ്ര.സ്റ്റാന്‍ലി ഫ്രെഡറിക്, ബ്ര.മാത്യു ഡാനിയേല്‍ എന്നിവരെ രക്ഷാധികാരികള്‍ ആയും, ബ്ര.ഫിന്നി ചെറിയാന്‍ ജോര്‍ജ്ജ്, ബ്ര.ജിജി ഫിലിപ്പ് എന്നിവരെ ഉപദേശകസമിതി അംഗങ്ങള്‍ ആയും ബ്ര.ജേക്കബ് മാമനെ പ്രസിഡന്‍റ് ആയും, ബ്ര.ഷാജി തോമസ്സിനെ വൈസ്-പ്രസിഡന്‍റ് ആയും ബ്ര.ജോയല്‍ ജോസ്സിനെ സെക്രട്ടറി ആയും ബ്ര.ബെന്‍ ഫിലിപ്പിനെ ജോയിന്‍ സെക്രട്ടറിയായും ബ്ര.ജോജി.ബി.ജോണിനെ ട്രഷറാര്‍ ആയും ബ്ര.ഷെറിന്‍ ജോസ്സ് തോമസ്സിനെ ജോയിന്‍ ട്രഷറാര്‍ ആയും തെരഞ്ഞെടുത്തു.

പബ്ലിസിറ്റി കണ്‍വീനര്‍മാരായി ബ്ര.ജോസഫ്‌ സിജു തോമസ്സ്, ബ്ര.സാം വര്‍ഗ്ഗീസ്സ് എന്നിവരേയും പ്രയര്‍ കോര്‍ഡിനേറ്റര്‍മാരായി ബ്ര.സുനില്‍ പാസ്കല്‍, ബ്ര.സ്റ്റാന്‍ ഫിലിപ്പ് എന്നിവരെയും ക്വയര്‍ കോര്‍ഡിനേറ്റര്‍മാരായി ബ്ര.ജെസ്സി ജേക്കബ്, ബ്ര.എല്‍വിന്‍ മത്തായി, ബ്ര.ഫെലിക്സ്‌ ജോണ്‍സണ്‍ എന്നിവരെയും തെരഞ്ഞെടുത്തു. ബ്ര.റെബു ചെറിയാന്‍, ബ്ര.സ്റ്റാന്‍ലി അലക്സ്‌ എന്നിവരെ അബ്ബാസിയ ഏരിയ കോര്‍ഡിനേറ്റര്‍മാരായും, ബ്ര.ജെസ്സി ജേക്കബ്‌, ബ്ര.ഫെലിക്സ് ജോണ്‍സണ്‍ എന്നിവരെ സാല്‍മിയ ഏരിയ കോര്‍ഡിനേറ്റര്‍മാരായും ബ്ര.അനീഷ്‌ തോമസ്സ് ,ബ്ര.ജിമ്മി തോമസ്സ് എന്നിവരെ ഫഹഹീല്‍ ഏരിയ കോര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു.

You might also like
Comments
Loading...