യു.പി.എഫ്-യു.എ.ഇ, ബുക്ക് എക്സ്ചേഞ്ച് ഫെയർ സംഘടിപ്പിക്കുന്നു.

0 1,319

യു.എ.ഇ:   യു.എ.ഇ -യിലുള്ള സ്‌കൂൾ കുട്ടികൾക്കായി പാഠപുസ്തകങ്ങളും ഗൈഡുകൾക്കുമായി എക്സ്ചേഞ്ച് മേള നടത്തപ്പെടുന്നു. ഷാർജ്ജയിലുള്ള വർഷിപ്പ് സെന്ററിൽ വെച്ച് മാർച്ച് മാസം 23 ശനിയാഴ്ച രാവിലെ 10 മുതൽ 4 വരെയാണ് മേള ക്രമീകരിച്ചിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ഗ്രേഡ് 1 മുതൽ 12 വരെയുള്ള സ്‌കൂൾ കുട്ടികളുടെ ഉപയോഗിച്ച പാഠപുസ്തകങ്ങളും ഗൈഡുകളും കൊടുത്തു, അടുത്ത വർഷത്തെ പുസ്തകങ്ങൾ സൗജന്യമായി നമുക്ക് മാറ്റി എടുക്കാം. ഈ ബുക്ക് ഫെയറിനു പൊതു സമൂഹത്തിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം നാനാ മതസ്ഥരായ 500-ൽ പരം രക്ഷിതാക്കള്‍ മേളക്ക് കടന്നുവന്നു.
ഈ വർഷം മുതൽ ക്രിസ്തീയ പുസ്തകങ്ങളും മാറ്റിയെടുക്കാനുള്ള ക്രമീകരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0504957964, 0504534093, 0504566130

 

You might also like
Comments
Loading...