യുഎഇയില്‍ പെര്‍ഫ്യൂം ഗോഡൗണില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

0 1,014

അജ്മാന്‍: പെര്‍ഫ്യൂം ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ഒരു ജീവനക്കാര്‍ മരിച്ചു. നാല് പേര്‍ക്ക് പൊള്ളലേറ്റു. അജ്‍മാനിലെ അല്‍ ജുര്‍ഫ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം.
എളുപ്പത്തില്‍ തീപിടിക്കുന്ന തരത്തിലുള്ള വസ്തുക്കളായിരുന്നു ഗോഡ‍ൗണില്‍ സൂക്ഷിച്ചിരുന്നത്. ഇവയിലേക്ക് തീ പടര്‍ന്നതോടെയാണ് വലിയ അപകടമുണ്ടായത്. ഗോഡൗണില്‍ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യന്‍ പൗരനാണ് മരിച്ചത്. വിഷപ്പുക ശ്വസിച്ച് അവശനായ ഇയാളെ ശൈഖ് ഖലീഫ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവരുടെ നില ഗുരുതരമല്ല. ഇവരെയും ശൈഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിവരം ലഭിച്ചയുടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്ന് അജ്മാന്‍ സിവില്‍ ഡിഫന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

You might also like
Comments
Loading...