യു.എ.ഇ ഡ്രൈവിംഗ് ക്ലാസ്സുകള്‍ ഇനി ഇന്ത്യയിലും

0 920

ദുബായ്: യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള പരിശീലനം ഇന്ത്യയില്‍ ആരംഭിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണിത്. ഇന്ത്യയില്‍ ഈ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. യു.എ.ഇയില്‍ എത്തുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, ചെറിയൊരു ടെസ്റ്റിന് ശേഷം ലൈസന്‍സ് സ്വന്തമാക്കാനാവും. യു.എ.ഇയില്‍ തൊഴിലന്വേഷകരായി എത്തുന്നവര്‍ക്ക് സമയവും പണവും ലാഭിക്കാന്‍ പുതിയ സമ്പ്രദായം ഉപകരിക്കും.
യു.എ.ഇ മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ഇതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറക്കും. ഇതിനായി ഇന്ത്യയുടെ നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും എമിറേറ്റ്‌സ് ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റിയൂട്ടും യൂത്ത് ചേംബര്‍ ഓഫ് കോമേഴ്‌സും ധാരണയിലെത്തി.

You might also like
Comments
Loading...