ബഹ്‌റൈനില്‍ ഭീകരപ്രവര്‍ത്തനം തടയാന്‍ പുതിയ നിയമം പാസാക്കി

0 1,753

മനാമ: ഭീകരവാദപ്രവര്‍ത്തനം തടയാന്‍ ബഹ്റൈനില്‍ പുതിയ നിയമം പാസാക്കി. രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ നിയമത്തിന് അംഗീകാരം നല്‍കിയതായി ബുധനാഴ്ച ബഹ്‌റൈന്‍ വാര്‍ത്താ എജന്‍സി അറിയിച്ചു. 2006ലെ നിയമാവലിയില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം പാസാക്കിയത്.

ഭീകരപ്രവര്‍ത്തനങ്ങളായി തീരുന്ന പ്രവൃത്തികള്‍ പ്രചരിപ്പിക്കുന്നതോ, മഹത്വവല്‍ക്കരിക്കുന്നതോ, ന്യായീകരിക്കുന്നതോ, ചായ്‌വ് കാണിക്കുന്നതോ, പ്രോത്സാഹിപ്പിക്കുന്നതോ പുതിയ നിയമം ശിക്ഷിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കും.

Download ShalomBeats Radio 

Android App  | IOS App 

നിയമപ്രകാരം, ബഹ്‌റൈന് അകത്തോ പുറത്തോയുള്ള നിയമലംഘകര്‍ക്ക് അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയും 2,000 മുതല്‍ 5,000 ദിനാര്‍ വരെ പിഴയും ലഭിക്കും.

You might also like
Comments
Loading...