ആത്മാവിന്റെ പ്രജ്വലനവുമായി ബ്ലെസ്സ് അബുദാബി 2019 നു പരിസമാപ്തി

0 716

അബുദാബി : ഐ പി സി കർമേൽ ആണ്ടുതോറും നടത്തിവരാറുള്ള ബ്ലെസ്സ് അബുദാബി യുടെ ഒൻപതാമത് വാർഷിക കൺവൻഷൻ മെയ് 20 മുതൽ 22 വരെ എല്ലാദിവസവും 7 മുതൽ 10 മണിവരെ മുസഫ ബ്രെത്റൻ ചർച്ച സെന്റർ F1 ഹാളിൽ വച്ച് നടത്തപ്പെട്ടു.

പ്രാരംഭദിനത്തിൽ കർമേൽ ഐ പി സി യുടെ സ്ഥാപക പ്രസിഡന്റ് ആയിരിക്കുന്ന പാസ്റ്റർ എം എം തോമസ് കൺവെൻഷൻ പ്രാർത്ഥിച്ചു ദൈവകരങ്ങളിൽ സമർപ്പിച്ചു.പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ അജി ആന്റണി റാന്നി ദൈവവചനത്തിൽ നിന്ന് സംസാരിച്ചു.മുന്ന് ദിവസങ്ങളിലായ് ക്രിസ്തുവിൽ കൂടിയുള്ള രൂപാന്തരീകരണത്തെക്കുറിച്ചും ദൈവീക അഭിഷേകത്താൽ നമ്മിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചും, ക്രൂശിന്റെ സാധ്യതകളെ കുറിച്ചും സംസാരിച്ചു.
ദൈവ കൃപ നിറഞ്ഞു നിന്ന ആത്‌മീയ ആരാധനകൾക്ക്‌ സിസ്റ്റർ പെർസിസ് ജോൺ ഡൽഹി യും കാർമേൽ വോയിസും നേതൃത്വം നൽകി.

Download ShalomBeats Radio 

Android App  | IOS App 

അബുദാബിയുടെ വിവിധ സ്ഥാലങ്ങളിൽ നിന്നും ക്യാമ്പുകളിൽ നിന്നും ആയി വലിയ ജനസമൂഹത്തിന് കൂടിവന്നു അനുഗ്രഹം പ്രാപിപ്പാൻ ദൈവം ഇടയാക്കി.

പാസ്റ്റർമാരായ എം എം തോമസ് , ജോജി ജോൺസൻ എന്നിവർ യോഗങ്ങൾക്കു അധ്യക്ഷത വഹിച്ചു.ആപ്‌കോൺ അംഗത്വ / ഇതര സഭകളുടെ ദൈവദാസന്മാർ വിവിധ ദിവസങ്ങളിൽ പ്രാർത്ഥനയിൽ സഹായിച്ചു. സെക്രട്ടറി ബ്രദർ റോബർട്ട് ബെൻസൺ നന്ദി പ്രകാശിപ്പിച്ചു .ഐ പി സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ശാമുവേൽ എം തോമസിന്റെ പ്രാർത്ഥനയോടും പാസ്റ്റർ എം എം തോമസിന്റെ ആശിര്വാദത്തോടും കൂടെ ബ്ലെസ്സ് അബുദാബി 2019 സമാപിച്ചു.

You might also like
Comments
Loading...