ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ മരിച്ചു

0 1,354

ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്.ഒമാന്‍ നമ്പര്‍ പ്‌ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ച് അപകടമുണ്ടായത്..വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു.പരിക്കേറ്റവര്‍ റാഷിദ് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. അപകടം നടന്നതെങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരില്‍ മലയാളികളുമുണ്ടെന്ന് സംശയിക്കുന്നു

You might also like
Comments
Loading...