ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന ചൂട്; സൗദിയിലും
ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനില കഴിഞ്ഞ ദിവസം കുവൈത്തിലും സൗദിയിലും രേഖപ്പെടുത്തി.
കുവൈത്തില്‍ സൂര്യാഘാതമേറ്റ് ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് സൂര്യാഘാതമേറ്റത്
കുവൈത്തില്‍ കഴിഞ്ഞ ദിവസം തണലത്ത് 52.2 ഡിഗ്രിയും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് 63 ഡിഗ്രിയും രേഖപ്പെടുത്തി. അതേസമയം സൗദിയിലെ അല്‍ മജ്മായില്‍ കഴിഞ്ഞ ദിവസം 55 ഡിഗ്രിയായിരുന്നു താപനില. ഈ വേനല്‍ക്കാലം മുഴുവന്‍ ഇതേ അവസ്ഥയില്‍ തന്നെയായിരിക്കുമെന്നാണ് കരുതുന്നത്. ഖത്തര്‍, ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ സ്ഥലങ്ങളിലും ഇതേ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വെബ്‌സൈറ്റുകള്‍ പ്രവചിക്കുന്നത്.
കുവൈത്തിലും സൗദിയിലും ഉഷ്ണതംരഗവും അനുഭവപ്പെടുന്നുണ്ട്. ഈ വര്‍ഷം ഗര്‍ഫ് രാജ്യങ്ങളിലെല്ലാം കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഖത്തര്‍, ബഹറിന്‍, യുഎഇ എന്നിവിടങ്ങളിലെല്ലാം കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്.
ഇവിടങ്ങളില്‍ ഉയര്‍ന്ന അളവിലുള്ള ഹ്യുമിഡിറ്റിയും അനുഭവപ്പെടുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലം തുടങ്ങുന്നത് ജൂണ്‍ 21 മുതലാണ്. എന്നാല്‍ അതിനുമുമ്ബ് തന്നെ കനത്ത ചൂട് സൗദിയിലും കുവൈത്തിലുമൊക്കെ അനുഭവപ്പെട്ടു തുടങ്ങി.
കുവൈറ്റില്‍ ഈ വേനലില്‍ കനത്ത ചൂടായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. അടുത്തമാസം സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നിടത്ത് 68 ഡിഗ്രിവരെയായി ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പ്രവചിക്കുന്നു.
ഇറാഖിലെ തെക്കന്‍ പ്രവിശ്യയായ മേസാനില്‍ 55.6 ഡിഗ്രി സെല്‍ഷ്യസാണ് റിപ്പോര്‍ട്ട് ചെയ്തത്.