കുവൈറ്റില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തു

0 1,418

കുവൈറ്റ് : കുവൈറ്റില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തു . ഈജിപ്ത് സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. ഇതോടെ കുവൈറ്റില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി . മരിച്ച രണ്ട് പേരും ഈജിപ്തുകാരാണ്.ഏതാനും ദിവസം മുമ്പാണ് സുറ പ്രദേശത്ത് ഈജിപ്ത് സ്വദേശിയായ യുവാവ് മരിച്ചത്. മെസില പ്രദേശത്താണ് രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. യുവാവിന്റെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

You might also like
Comments
Loading...