മരുഭൂമിയിൽ ക്രൈസ്തവ സംഗീത സാന്ദ്രമായ രാവുകൾ.

0 2,101

അബുദാബി: മരുഭൂമിയിൽ ആത്മചൈതന്യത്തിന്റെ അലകൾ ഉയർത്തിയ ക്രൈസ്തവ സംഗീത സായാഹ്നം ജനഹൃദയങ്ങളിൽ ആത്മനിറവായി. യുഎഇ സഹിഷ്ണത വർഷത്തിന്റെ ഭാഗമായി മന്ന-യുഎഇലെ വിവിധ എമിറേറ്റുകളിൽ പഴയകാല ഗാനങ്ങൾ കോർത്തിണക്കി ഒരുക്കിയ “കരുതുന്നവൻ” സംഗീത സായാഹ്നം ആത്മീയ ചൈത്യന്യത്തിന്റെ മറക്കാനാവാത്ത ദിനങ്ങളായി മാറി. പ്രേഷിത ദൗത്യവുമായി മലയാള മണ്ണിൽ ജീവിച്ച് തീവ്രമായ ജീവിത അനുഭവങ്ങളിൽ നിന്നും ജന്മം കൊണ്ട അനശ്വര ഗാനങ്ങളാണ് കടൽ കടന്ന് പ്രവാസമണ്ണിൽ സംഗീതത്തിന്റെ വിരുന്നൊരുക്കുന്നത്. ക്രൈസ്തവ കൈരളിക്ക് എന്നും ആശ്വാസത്തിന്റെ കുളിർമഴയായ് മാറിയ നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച മഹാകവി കെ വി സൈമൺ, സാധു കൊച്ചുകുഞ്ഞുപദേശി, വി നാഗൽ, പി പി മാത്യു, സി വി താരപ്പൻ, പി വി തൊമ്മി, എം ഇ ചെറിയാൻ, കെ വി ജോസഫ്, അന്നമ്മ മാമ്മൻ, കെ വി ചെറു, എം സി ദേവസി, പാസ്റ്റർ എം ടി ജോസ്, ഇ ഐ ജേക്കബ്, ജെ വി പീറ്റർ, പി വി ചുമ്മാർ, ഭക്തവത്സലൻ എന്നീ ഗാനരചയിതാക്കളുടെ പ്രശസ്ത ഗാനങ്ങൾ സാഹചര്യം വിശദമാക്കി അവതരിപ്പിച്ചത് വിശ്വാസികൾക്ക് ഏറെ പുതുമയായി. പഴയ കാല ഗാനരചയിതാക്കളെ കുറിച്ച് ഏറെ പഠനം നടത്തുകയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനു ശ്രെമകരമായ ധൗത്യം ഏറ്റെടുത്തിരിക്കുന്ന ക്രൈസ്തവ എഴുത്തുകാരനും ഗുഡ്‌ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്ററുമായാ ടോണി ഡി ചൊവ്വൂക്കാരൻ വിശദമായി അവതരിപ്പിച്ചു. 65 ഭാഷകളിൽ പാടുവാൻ കഴിവുള്ള ലിങ്ക ബുക്ക് ഓഫ് അവാർഡ് ജേതാവ് പൂജ പ്രേം, പാസ്റ്റർ സോമു ചെറുവത്തൂർ, പാസ്റ്റർ ഷിബിൻ മാത്യു, സജു എം ജോർജ്, റോബിൻ ലാലച്ചൻ, ഫെബിൻ മാത്യു ഷൈനി ടീച്ചർ, മെർലിൻ ഷിബു, ഷിന്റോ പനക്കൽ, തുടങ്ങിയവർ ഫിന്നി ജോൺസൻ, ഫിലിപ്പ്, അജിത്, പ്രിൻസ് ഡാനി, ബോബി സൈമൺ, ഹരി പന്തളം, സജു ടി സാമുവേൽ എന്നിവരുടെ പശ്ചാത്തല സംഗീതത്തോടെ ഗാനങ്ങൾ ആലപിച്ചു. മുസഫ ബ്രതറൻ ചർച്ച് സെന്ററിൽ ശാരോൻ ഫെലോഷിപ് ചർച്ച് റീജിയൻ കോർഡിനേറ്റർ പാസ്റ്റർമാരായ ജേക്കബ് മുണ്ടക്കൽ, ഒ പി ബാബു, വില്യം ജോസഫ് ബെഞ്ചമിൻ സാമുവേൽ, പി എം ഫിലിപ്പ് തുടങ്ങി അനേകം ദൈവ ദാസന്മാർ സന്നിഹിതരായിരുന്നു. ഉംഅൽ ക്വയ്‌നിൽ നടന്ന ശുശ്രുഷയിൽ ഐപിസി ജനറൽ വൈസ് പ്രസിഡന്റ് റവ. ഡോ. വിൽ‌സൺ ജോസഫ് ആശംസ അറിയിച്ചു. ഷാർജ വർഷിപ് സെന്ററിൽ നടന്ന ശുശ്രുഷയിൽ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീർ റവ ഡൊ കെ ഓ മാത്യു ആശംസകൾ അറിയിച്ചു. ഐപിസി യുഎഇ റീജിയൻ വൈസ് പ്രസിഡന്റ് കെ വൈ തോമസ്, ദി ചർച്ച് ഓഫ് ഗോഡ് കല്ലുമല ശുശ്രുഷകൻ ബിനു നൈനാൻ, റാസൽഖൈമ st ലൂക്ക ചർച്ചിൽ നടന്ന ശുശ്രുഷയിൽ പാസ്റ്റർ ഗിൽബെർട് , മാണി ഇമ്മാനുവേൽ എന്നിവർ പങ്കെടുത്തു. അലൈൻ ഒയ്‌സിസ് വർഷിപ് സെന്ററിൽ നടന്ന ശുശ്രുഷയിൽ ചർച്ച് ഓഫ് ഗോഡ് നാഷണൽ സെക്രട്ടറി ജോസ് മല്ലിശ്ശേരി, പാസ്റ്റർ ജോയ്, എന്നിവർ പങ്കെടുത്തു. ഡാനിയൽ വില്യംസ്, സന്തോഷ് എബ്രഹാം, ഗ്ലെന്നി പുലിക്കോട്ടിൽ, ജെയ്‌മോൻ ചീരൻ, മെജോൺ കുര്യൻ, റീജിൻ റോബർട്ട്, സതീഷ് നിക്കൊളാസ്, റൊണാൾഡ്‌ റോബർട്ട്, റോയ് പുലിക്കോട്ടിൽ എന്നിവർ നേതൃത്വം നൽകി.

You might also like
Comments
Loading...