ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രിയുടെ മ​ക​ന്‍ ശൈ​ഖ് ഖാ​ലി​ദ് ലണ്ടനില്‍ വെച്ച് അന്തരിച്ചു

0 2,460

ഷാ​ര്‍​ജ: ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി​യു​ടെ മ​ക​ന്‍ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി (39 അ​ന്ത​രി​ച്ചു. ല​ണ്ട​നി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല.
ശൈ​ഖ് ഖാ​ലി​ദി​ന്‍റെ മ​ര​ണ​ത്തി​ൽ ഷാ​ര്‍​ജ​യി​ല്‍ മൂ​ന്ന് ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ഷാ​ര്‍​ജ അ​ര്‍​ബ​ന്‍ പ്ലാ​നിം​ഗ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നാ​യി​രു​ന്നു. ഭൗ​തി​ക ശ​രീ​രം യു​എ​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ന്‍റെ​യും ഖ​ബ​റ​ട​ക്ക​ത്തി​ന്‍റെ​യും തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ലണ്ടനില്‍ വെച്ച് ജൂലായ് ഒന്നിന് തിങ്കളാഴ്ചയായിരുന്നു മരണം എന്ന് റൂളേര്‍സ് കോര്‍ട്ട് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയ റോയല്‍ കോടതി യുഎഇ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അറിയിച്ചു

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...