സൗദി തൊഴിൽ മന്ത്രാലയത്തിലേക്ക് ഇനി മലയാളത്തിലും വിളിക്കാം
റിയാദ്: സൗദി തൊഴിൽ മന്ത്രാലയം, രാജ്യത്തെ തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കാനും അത് പരിഹരിക്കാനും തുടർന്ന് സംശയങ്ങൾ ദൂരീകരിക്കാനുമായി സജ്ജമാക്കിയിട്ടുള്ള ” കസ്റ്റമർ കെയർ ടോൾ ഫ്രീ ” നംബറിനെക്കുറിച്ച് അറിയാം.
19911 എന്ന ടോൾ ഫ്രീ നംബർ ഡയൽ ചെയ്താൽ തൊഴിൽ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട നമമുടെ നിരവധി ചോദ്യങ്ങൾക്ക് കസ്റ്റമർ കെയർ ഉദ്യോഗസ്ഥർ മറുപടി നൽകും.
Download ShalomBeats Radio
Android App | IOS App
9 ഭാഷകളിലായിട്ടാണ് തൊഴിൽ മന്ത്രാലയത്തിന്റെ കസ്റ്റമർ കെയർ ടോൾ ഫ്രീ നംബർ പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ്, അറബി, ഉറുദു,തഗലൊഗ്,ബംഗാളി,ഹിന്ദി,ഇന്തോനേഷ്യ, എത്യോപ്യൻ, മലയാളം എന്നീ 9 ഭാഷകളിൾ നമുക്ക് സംശയങ്ങൾ ചോദിക്കാം.
19911 എന്ന നംബരിൽ വിളിക്കുംബോൾ വിവിധ ഭാഷകളിൽ സേവനം ലഭിക്കാൻ ഒന്ന് മുതൽ ഒൻപത് വരെ ഉള്ള അക്കങ്ങൾ തെരഞ്ഞെടുക്കുവാൻ ആവശ്യപ്പെടും.തുടർന്ന് മലയാളം ലഭിക്കാൻ 7 ആണു അമർത്തേണ്ടത്.
7 അമർത്തുമ്പോൾ ഇംഗ്ലീഷിൽ നിർദ്ദേശങ്ങൾ ലഭിക്കും. അതെ സമയം 2 അമർത്തിയാൽ ഇഖാമ നംബർ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ഇഖാമ നംബർ നൽകി അൽപ സമയം കാത്ത് നിന്നാൽ മലയാളി കസ്റ്റമർ അസിസ്റ്റന്റ് നമ്മുടെ കാൾ അറ്റൻഡ് ചെയ്യും.
സൗദി സമയം രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെയാണു കസ്റ്റമർ കെയർ പ്രവർത്തിക്കുന്നത്.