വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജിയുടെ ബിരുദദാന സമ്മേളനം

0 1,221

ഷാർജ : വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജിയുടെ ഈ വർഷത്തെ ബിരുദദാന സമ്മേളനം ജൂൺ 28 ന് ( വ്യാഴാഴ്ച ) വൈകിട്ട് 7 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെൻറർ മെയിൻ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിങ്ങിൽ റവ. ഡോ. സ്റ്റാലിൻ തോമസ് ( കൽക്കട്ട ) റവ. ഡോ. റ്റിം എ ഓസ്യോവി (കാനഡ ) എന്നിവർ മുഖ്യാതിഥികളായിരിക്കും. വർഷിപ്പ് സെൻറർ കോളേജ് ക്വയർ ഗാനങ്ങൾ ആലപിക്കും. “എഴുന്നേറ്റ് പുറപ്പെടുക” എന്നതാണ് ചിന്താവിഷയം. റവ. ഡോ. വിത്സൺ ജോസഫ്, റവ. റോയി ജോർജ്ജ്, റവ. സൈമൺ ചാക്കോ, ബ്രദർ വിത്സൺ ജോർജ്ജ്, ബ്രദർ മോൻസി നിരണം എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

+2 കഴിഞ്ഞ സ്കൂൾ വിദ്യാർഥികൾക്കായി നടന്നു വരുന്ന ജുനിയർ കോളേജ്, വർഷിപ്പ് സെൻറർ കോളേജ് ഓഫ് തീയോളജി ഷാർജ, അൽ-ഐൻ എന്നിവടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയ നാല്പതോളം വിദ്യാർഥികൾ, ഡിപ്ളോമ ഇൻ തിയോളജി, ബാച്ചിലർ ഓഫ് തിയോളജി, മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദങ്ങൾ ഏറ്റുവാങ്ങും. പുതിയ വർഷത്തെ ക്ലാസ്സുകൾ ജൂലൈ 4 ന് ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് റവ. ഡോ. വിത്സൺ ജോസഫിനെയോ റവ. റോയി ജോർജ്ജിനെയോ ബന്ധപ്പെടാവുന്നതാണ്.
ഫോൺ:- 050 481 4789 / 050 499 3954.

You might also like
Comments
Loading...