ഹൈതം ബിൻ താരഖ് അൽ സെയ്ദ് ഒമാന്റെ പുതിയ ഭരണാധികാരി
Download ShalomBeats Radio
Android App | IOS App
വാർത്ത: എഡിസൺ ബി ഇടക്കാട്.
ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിൻ താരഖ് അൽ സെയ്ദ് നിയമിതനായി. നവ ഒമാന്റെ ശില്പി എന്നറിയപ്പെട്ട സുൽത്താൻ ഖാബൂസ് ബിൻ സെയിദിന്റെ മരണത്തോടെയാണ് പുതിയ ഭരണാധികാരിയെ തിരഞ്ഞെടുത്തത്. സുൽത്താൻ ഖാബൂസിന് മക്കൾ ഇല്ലാതിരുന്നതിനാൽ ഒമാന് പ്രഖ്യാപിത കിരീടാവകാശികൾ ഉണ്ടായിരുന്നില്ല. മൂന്നു ദിവസത്തിനകം പുതിയ കിരീടാവകാശിയെ പ്രഖ്യാപിക്കണം എന്ന ഒമാൻ നിയമമനുസരിച്ച് കുടുംബാംഗങ്ങൾ ഇന്ന് രാവിലെ പുതിയ ഭരണാധികാരിയെ പ്രഖ്യാപിക്കുകയായിരുന്നു. സുൽത്താൻ ഖാബൂസ് കുടുംബത്തിലെ അടുത്ത ബന്ധു കൂടിയായ ഹൈതം ബിൻ താരഖ് ഒമാനിലെ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി, സെക്രട്ടറി ജനറൽ, സാംസ്കാരിക വകുപ്പ് മന്ത്രി എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1954 ൽ ജനിച്ച അദ്ദേഹം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫോറിൻ സർവീസിൽ ബിരുദവും, പീബോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയിട്ടുണ്ട്.