ഐ സി പി എഫ് അബുദാബി ചാപ്റ്ററിന് പുതിയ നേതൃത്വം
അബുദാബി : ഐ സി പി എഫ് അബുദാബി ചാപ്റ്ററിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. 15- 01-2020 ബുധനാഴ്ച വൈകിട്ട് പാസ്റ്റർ എബി വർഗീസിന്റെ ഭവനത്തിൽ വച്ച് കൂടിയതായ അബുദാബി ചാപ്റ്റർ കോർ മീറ്റിംഗിൽ വെച്ചാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി ബ്രദർ സജി സാം വർഗ്ഗീസ്, വൈസ് പ്രസിഡണ്ടായി ബ്രദർ ജോൺസൺ മാത്യു, സെക്രട്ടറിയായി ബ്രദർ ഏബെൽ സൈമൺ തോമസ്, ജോയിന്റ് സെക്രട്ടറിയായി ബ്രദർ റോബിൻ ലാലച്ചൻ, ട്രഷററായി ബ്രദർ മാത്യു ഫിലിപ്പ്, ജോയിന്റ് ട്രഷററായി ബ്രദർ ജോൺ കെ സാമുവേൽ എന്നിവർ ചുമതലയേറ്റു.
