സൗദിയിൽ ആഭ്യന്തര വിമാന സർവീസുകൾ ഞായറാഴ്ച മുതൽ.
റിയാദ്: കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന ആഭ്യന്തര വിമാന സർവീസുകൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കാൻ ഒരുങ്ങി സൗദി ഭരണകൂടവും സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി.
രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന ഗ്രൂപ്പായ സൗദി എയർലൈൻസ് ഉൾപ്പെടെയുള്ള ആഭ്യന്തര വിമാന കമ്പനികള്‍ രാജ്യത്തെ 11 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ് തുടങ്ങുന്നതെന്നും ഏവിയേഷൻ അധികൃതർ അറിയിച്ചു. ഇതിന് മുന്നോടിയായി, ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമ്മാം, മദീന, അൽഖസീം, അബഹ, തബൂക്ക്, ജിസാന്‍, ഹാഇല്‍, അൽബാഹ, നജ്റാന് വിമാനത്താവളൾക്കിടയിലാണ് സർവിസ് തുടർന്ന് രണ്ടാഴ്ചക്കുള്ളില്‍ എല്ലാ സെക്ടറുകളിലേക്കും സർവീസാകും വ്യാപിപ്പിക്കാൻ ആണ് ഉദ്ദേശം. കോവിഡിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ നിയമങ്ങള്‍ അനുസരിച്ചായിരിക്കും സർവീസെന്നും അധികൃതർ അറിയിച്ചു.