K.T.M.C.C ആറാമത് താലൻ്റ് ടെസ്റ്റ് Zoom ആപ്പിലൂടെ ആഗസ്റ്റ് 22 ന്.

0 2,939

കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (K.T.M.C.C ) ആറാമത്   ടാലൻ്റ് ടെസ്റ്റ് വർണ്ണാഭമായ പരിപാടികളോടെ 2020 ആഗസ്റ്റ്  മാസം 22 ശനിയാഴ്ച രാവിലെ  8 മണി മുതൽ ഉച്ചക്ക് 2 മണി വരെ നടത്തുവാനുളള ക്രമീകരണങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു.
മാർത്തോമ്മാ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ,  ബ്രദറൻ, പെന്തെക്കോസ്ത് തുടങ്ങിയ അഞ്ച് സഭാ വിഭാഗങ്ങളിൽ നിന്നായി 25 സഭകളാടെ പ്രതിനിധികൾ മത്സരത്തിൽ പങ്കെടുക്കുന്നു.
സമൂഹഗാനം, ടെലിഫിലിം, ന്യൂസ് ബുള്ളറ്റിൻ, ലളിതഗാനം, പ്രസംഗം, ചെറുകഥ എന്നീ ഇനങ്ങളിൽ റെക്കോർഡഡ് ലൈവും ബൈബിൾ ക്വിസ് , ഉപന്യാസ മത്സരങ്ങൾ തുടങ്ങിയവകൾ ലൈവായും നടത്തും.
ജൂനിയർ, ഇൻ്റർ മീഡിയേറ്റ്, സീനിയർ എന്നീ വിഭാഗങ്ങളിലായി 500 – ൽ പരം മത്സരാർത്ഥികൾ സൂമിലുടെ അണിനിരക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
ആദ്യത്തെ Zoom ലൂടെ രാവിലെ 8 മണിക്ക് ഉത്ഘാടനവും 1 മണിക്ക് സമാപന നമ്മളനവും നടത്തും സമൂഹ ഗാനവും ടെലിഫിലീമും ഇതേ സൂമിൽ തന്നെ മുതൽ 1 മണി വരെ നടത്തപ്പെടും .
മറ്റു മത്സരങ്ങൾ Zoom 2 മുതൽ 8 വരെയുള്ള വ്യത്യസ്ഥ Zoom കളിലൂടെ 9 മണി മുതൽ 1 മണി വരെ നടത്തപ്പെടും.
ഓരോ സൂ മുകളിലും വിശിഷ്ടാഥികളും പ്രത്യേകം പരിപാടികളും ഉണ്ടായിരിക്കു൦.
ജോർജ് കോശി ജനറൽ കൺവീനറായും, അജോഷ് മാത്യു, റ്റിജോ സി. സണ്ണി തുടങ്ങിയവർ കോഡിനേറ്റേഴ്സ് ആയും ബാക്കി ഇതിൻ്റെ കൂടെ 70 അംഗ കമ്മറ്റി പ്രവർത്തകരായും ഒത്ത് ചേർന്ന് പ്രവർത്തിച്ചു വരുന്നതായി ഇതിൻ്റെ പ്രസിഡൻ്റ് എം.വി. വർഗ്ഗീസും  സെക്രടറി റോയി കെ. യോഹന്നാനും അറിയിച്ചു


Zoom സമാപന സമ്മേളനത്തിൽ ആത്മിക സാംസ്കാരിക നേതാക്കൻമാർ കലാപ്രതിഭകൾ തുടങ്ങിയവർ പങ്കെടുക്കന്നു. വിജയികളുടെ പ്രഖ്യാപനവും സമ്മേളനത്തിൽ നടത്തപ്പെടും.
ടാലൻ്റെ ടെസ്റ്റ് മീഡിയാ പാർട്ണർ ഹാർവറ്റ് ടെലിവിഷൻ ഡയറക്ടർ 
ബിബി ജോർജ്  ചാക്കോയുടെ നേതൃത്യത്തിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...