രാജ്യത്തിന്റെ യഥാർത്ഥ മക്കൾ ക്രൈസ്തവര്‍: നിങ്ങൾ മടങ്ങി വരിക; ഇറാഖ് പ്രധാനമന്ത്രി.

0 3,452

ബാഗ്ദാദ്: രാജ്യത്തോട് യഥാർത്ഥത്തിൽ കൂറും സ്നേഹവും ഉള്ളത് ക്രൈസ്തവർക്ക് മാത്രമെന്ന് ഇറാഖ് പ്രധാന മന്ത്രി മുസ്തഫ അൽ ഖാസേമി. ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനം മൂലം ഇറാഖ് രാജ്യം വിട്ട പോയ എല്ലാ ക്രൈസ്തവ പൗരന്മാരോടും തിരികെ വരാനുള്ള അഭ്യർത്ഥനവുമായി പ്രധാന മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. അസീറിയൻ. ഇന്‍റര്‍നാഷ്ണല്‍ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാഖി വംശജരാണ് എന്ന് പറയുന്നതിൽ ക്രൈസ്തവർക്ക് അഭിമാനമുണ്ടെന്നും, അവരുടെ പ്രശ്നങ്ങളിൽ സർക്കാർ നടത്തുന്ന ഇടപെടൽ, ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇറാഖ് എല്ലാവർക്കും വേണ്ടിയുള്ള രാജ്യമാണെന്നും രാജ്യത്തെ ജനങ്ങൾ തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ലായെന്നും രാജ്യത്തിന്റെ ഭാവി പടുത്തുയർത്തുന്നതിൽ എല്ലാവർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും മുസ്തഫ അൽ ഖാസേമി കൂട്ടിച്ചേർത്തു. അടുത്ത നാലു വർഷത്തിനുള്ളിൽ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ 23,000 ആയി കുറയാൻ വൻ സാധ്യതയുണ്ടെന്ന് ഈ അടുത്ത കാലത്ത് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് നീഡ് റിപ്പോർട്ട്‌ ചെയ്തിരുന്നു. ക്രൈസ്തവരുടെ പ്രശ്നങ്ങൾ പഠിച്ച് അവർക്ക് സഹായം നൽകുന്നതിന് വലിയ താല്പര്യമാണ് ഖാസേമി പ്രകടിപ്പിച്ചതെന്ന് അസീറിയൻ ന്യൂസ് ഏജൻസി പിന്നാലെ റിപ്പോർട്ട് ചെയ്തു. മെയ് ഏഴാം തീയതിയാണ് മുസ്തഫ അൽ ഖാസേമി ഇറാഖിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. നിരവധി വർഷങ്ങളായി ക്രൈസ്തവർ ഇറാഖിൽ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടായിരുന്നെങ്കിലും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിർഭാവമാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയത്. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും പുനർജനിക്കുമോ എന്ന ആശങ്ക ഇപ്പോഴും സജീവമായതിനാലാണ് ക്രൈസ്തവർ തിരികെ മടങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കാത്തതെന്ന് നിരീക്ഷിക്കപ്പെടുന്നു.

You might also like
Comments
Loading...