കുവൈറ്റ്‌ അമീർ (91) അന്തരിച്ചു

0 573

കുവൈറ്റ്‌ സിറ്റി : കുവൈറ്റിന്റെ ഭരണാധികാരിയും മുൻ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമിറിന്റെ വിയോഗം ഉപമന്ത്രി ശൈഖ് അലി അൽജറ അൽസബ ആണ് ഇന്ന് (ചൊവ്വ) വൈകുന്നേരം കുവൈറ്റ്‌ ടി.വി.യിലൂടെ ഔദ്യോഗികമായി പുറംലോകത്തെ അറിയിച്ചത് എന്ന് ശാലോം ധ്വനിയുടെ കുവൈറ്റ്‌ ചാപ്റ്റർ പ്രതിനിധികൾ റിപ്പോർട്ട്‌ ചെയ്‌തു

ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ അമേരിക്കയിലേക്ക്​ ​പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്​. മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി​ന്‍റെ വിയോഗത്തെ തുടർന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് കുവൈത്തിന്‍റെ 15ാമത് അമീറായി സ്​ഥാനമേറ്റത്.2003ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനെത്തുടർന്ന് യു.എൻ. പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ച് ശ്രദ്ധ നേടുകയും തുടർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ആദരമായി 2005ൽ ജോർജ് വാഷ്ങ്ടൺ സർവകലാശാല ‘ഡോക്ടർ ഓഫ് ലാസ്’ ഡിഗ്രി നൽകി ആദരിച്ചിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ആഗോള തലത്തിൽ സേവന മേഖലകളിൽ സംഭാവനകൾ അർപ്പിച്ചതിന് ഐക്യരാഷ്​ട്ര സഭ അദ്ദേഹത്തിന്​ 2014ൽ മാനുഷിക സേവനത്തിന്‍റെ ലോക നായക പട്ടം നൽകി ആദരിച്ചു. ഈ സെപ്റ്റംബർ 18ന്​ അമേരിക്കൻ പ്രസിഡൻറിന്‍റെ ‘ദി ലീജിയൻ ഓഫ്​ മെറിറ്റ്​ ഡിഗ്രി ചീഫ്​ കമാൻഡർ’ ബഹുമതി അദ്ദേഹത്തിന്​ ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ അഭാവത്തിൽ മകൻ ശൈഖ്​ നാസർ സബാഹ്​ അൽ അഹ്​മദ്​ അസ്സബാഹ്​ ആണ്​ ഏറ്റുവാങ്ങിയത്​. 1929ൽ ജനിച്ച ഷെയ്ഖ് സബാഹ് കുവൈറ്റ് വിദേശനയത്തിൻ്റെ ശില്പി ആയാണ് അറിയപ്പെടുന്നത്. 1963 മുതൽ 2003 വരെ 40 വർഷത്തോളം അദ്ദേഹം വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ടിച്ചിരുന്നു. 2006ലാണ് അദ്ദേഹം കുവൈറ്റ് രാജാവായി സ്ഥാനമേറ്റത്.

You might also like
Comments
Loading...