അപ്‌കോൺ (APCCON ) സംഗീത വിരുന്നും, വചന പ്രഘോഷണവും.

0 1,192

അബുദാബി: അബുദാബിയിലെ പെന്തകോസ്തു സഭകളുടെ സംയുക്ത വേദിയായ അപ്കോണിന്റെ (APCCON) ആഭിമുഖ്യത്തിൽ സംഗീത വിരുന്നും വചന പ്രഘോഷണവും ഈമാസം പതിനേഴാം തീയതി (OCTOBER 17) ശനിയാഴ്ച വൈകിട്ട് 7:30 മുതൽ സൂം ആപ്ലിക്കേഷനിലൂടെ നടത്തപ്പെടും.

പാസ്റ്റർ.സാമുവേൽ വിൽ‌സന്റെ (അടൂർ) നേതൃത്വത്തിൽ
അപ്‌കോൺ ക്വയർ സംഗീത ശുശ്രുഷ നിർവ്വഹിക്കും. അനുഗ്രഹീത ഗായകനായ
പാ. സാമുവേൽ വിൽ‌സൻ ജനഹൃദയങ്ങളിൽ ഇടം നേടിയ
അനേക ആത്മീക
ഗാനങ്ങളുടെ രചയിതാവുമാണ് (നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു, ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ എന്നിവ അവയിൽ ചിലതാണ്). തുടർന്ന് നടക്കുന്ന വചനശുശ്രുഷയിൽ പാ.സാം തോമസ് (സീനിയർ പാസ്റ്റർ, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ദോഹ) ദൈവ വചനം സംസാരിക്കും. അനുഗ്രഹീതമായ ഈ മീറ്റിംഗിലേക്കു എല്ലാ പ്രിയപ്പെട്ടവരെയും സ്വാഗതം ചെയ്യുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഈ സംഗീത സായാഹ്നം സൂം ഓൺലൈനിലും, അപ്‌കോൺ, മറ്റിതര ഫേസ്ബുക് പേജുകളിലും തത്സമയം വീക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:പാസ്റ്റർ. എം.ജെ. ഡൊമിനിക്, പ്രസിഡന്റ് (056-6637365) ബ്ര.സാം സഖറിയ ഈപ്പൻ, സെക്രട്ടറി (050-5211628)

You might also like
Comments
Loading...