എക്സൽ വി.ബി.എസ്. മിഡിൽ ഈസ്റ്റിന്റെ “സൂം കിഡ്സ്” നവംബർ 7 ന്

0 502

മിഡിൽ ഈസ്റ്റ്: എക്സൽ വിബിഎസ് മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് നേതൃത്വം നൽകുന്ന എക്സൽ സൂം കിഡ്‌സ് നവംബർ 7 ശനിയാഴ്ച (ഗൾഫ് സമയം: യു.എ. ഇ; ഒമാൻ – വൈകിട്ട് 6.30 മുതൽ & സൗദി അറേബ്യ; കുവൈറ്റ്; ഖത്തർ; ബഹ്റിൻ – 5.30 മുതൽ) നടക്കും. നിത്യതയ്ക്കു വേണ്ടി ചാമ്പ്യൻമാർ – പ്രാർ ത്ഥനയുടെ ശക്തി (Champions for eternity – Power of prayer) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ക്രമീകരിച്ചിരിക്കുന്ന ഈ വി.ബി.എസ്, പാസ്റ്റർ ഗർസിം പി. ജോൺ (പ്രസിഡൻഡ്, ഐ പി സി ബെഥേൽ, ദുബായ്) പ്രാർത്ഥിച്ചാരംഭിക്കും. ബ്രദർ റിബി കെന്നത്ത് കോഡിനേറ്ററായി പ്രവർത്തിക്കുന്നു. എക്സൽ ഡയറക്ടർ അനിൽ ഇലന്തൂർ, പ്രീതി ബിനു, ജയ്സൺ ജോസ്, സലിൻ മാത്യു എന്നിവർ വിവിധ പ്രോഗാമുകൾക്ക് നേതൃത്വം കൊടുക്കുന്നു.

കുഞ്ഞുങ്ങൾക്കും കൗമാര പ്രായക്കാർക്കുമായി ബൈബിൾ പാഠങ്ങൾ, ആക്ടിവിറ്റീസ് , ക്രാഫ്റ്റ്, ഗാനപരിശീലനം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ വിവിധസ്ഥലങ്ങളിൽ നിന്നും 500 ലധികം കുട്ടികൾക്കാണ് പ്രവേശനം. എല്ലാ മാസവും, ഒന്നും മൂന്നും ശനിയാഴ്ചകളിൽ ഈ വിബിഎസ് തുടർച്ചയായി ക്രമീകരിച്ചിരിക്കുന്നു. പ്രവേശനം സൗജന്യമാണ്.
സൂം ID: 857 8493 0030
പാസ്കോഡ്: excel

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് : ‭+971 5511 94015‬, +971 5555 82742

You might also like
Comments
Loading...