ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ഭയപ്പെടേണ്ട ഞാൻ നിൻ കൂടെയുണ്ട് എന്നു നമ്മെ ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്ന മനോഹരമായ ക്രിസ്തീയ ഭക്തിഗാനം “തണൽ” നാളെ പ്രകാശനം ചെയ്യുന്നു.

0 2,032

ദുബായ് : അനുഗ്രഹീത ക്രിസ്തീയ ഗാനം ആയ “നാഥാ ഞങ്ങൾ സൃഷ്ടികളാണ്” എന്ന ഗാനത്തിന് ശേഷം ലിബു സാമുവൽ രചനയും സംഗീതവും നിർവഹിച്ച് റേ ഓഫ് ഹോപ്പും ആയി ചേർന്ന്, ഒരുക്കുന്ന മനോഹരമായ ഗാനം “തണൽ” 20-11-2020 – വെള്ളി ദുബായിയിൽ വെച്ച് ശാലോം ധ്വനി യിലും, മറ്റിതര മാധ്യമങ്ങളുടെ യൂട്യൂബ് ചാനലിലൂട് പ്രകാശനം ചെയ്യുന്നു.

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ “ഭയപ്പെടേണ്ട ഞാൻ നിൻ കൂടെയുണ്ട്” എന്നു നമ്മെ ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്ന മനോഹരമായ ക്രിസ്തീയ ഭക്തിഗാനം സഞ്ജു ഡേവിഡ് ആലപിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് അജു ചെന്നിത്തലയും, ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത് ഫിന്നി ജോണും, ശബ്ദമിശ്രണം ചെയ്തിരിക്കുന്നത് ഐസക് ജോൺ, പ്രമോദ് പുത്തൻവീട്ടിൽ എന്നിവരും ആണ്. മഞ്ജു ഐസക്, കെസിയ എമ്മി ഐസക്, പ്രതീക്ഷ സഞ്ജു എന്നിവർ ആണ് കോറസ് ആലപിച്ചിരിക്കുന്നത്

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...