ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. റീജിയൻ വൈ.പി.ഇ. യുടെ നേതൃത്വത്തിൽ ഏകദിന രക്തദാന ക്യാമ്പ് (നവംബർ 26) നാളെ

0 424

ഷാർജ: യു.എ.ഇ. ആരോഗ്യ മന്ത്രാലയവും ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. വൈ.പി.ഇ. യും ചേർന്നു സംഘടിപ്പിക്കുന്ന ഏകദിന രക്തദാന ക്യാമ്പ് നവംബർ 26 വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ 10 മണി വരെ ഷാർജ മുവെയ്‌ല ഏരിയയിലെ നെസ്‌റ്റോ ഹൈപ്പെർമാർക്കെറ്റിനു സമീപം നടത്തപ്പെടുന്നു. പ്രസ്തുത ക്യാമ്പിന്റെ ഉദ്ഘാടനം ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഓ. മാത്യു നിർവഹിക്കും.

ഈ ക്യാമ്പിൽ വിശിഷ്ട അതിഥിയായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ഇ. പി. ജോൺസൺ പങ്കെടുക്കും. ഈ ക്യാമ്പ് എല്ലാവരും പ്രയോജനപ്പെടുത്തേണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് : ഡെൻസൺ ജോസഫ് നെടിയവിള (+971 55 620 2436)

You might also like
Comments
Loading...