ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്ററിന്റെ വാർഷിക സമ്മേളനവും അവാർഡ് ദാനവും നാളെ

0 503

ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ വാർഷിക സമ്മേളനവും പ്രഥമ തോന്നയ്ക്കൽ അവാർഡ് ദാനവും ഡിസംബർ 2 നു നടക്കും. മരുപ്പച്ച ചീഫ് എഡിറ്റർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പവർവിഷൻ ടി വി ചെയർമാൻ പാസ്റ്റർ കെ.സി ജോൺ നിർവ്വഹിക്കും. പ്രമുഖ സാഹിത്യകാരൻ ഡോ.പോൾ മണലിൽ മുഖ്യ പ്രഭാഷണം നടത്തും.

പ്രശസ്ത ക്രൈസ്തവ സാഹിത്യകാരൻ പാസ്റ്റർ തോമസ് തോന്നയ്ക്കലിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ തോന്നയ്ക്കൽ പുരസ്കാരത്തിന്റെ പ്രഥമ ജേതാവ് ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യുവിന് ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ് അവാർഡ് സമ്മാനിക്കും. വിവിധ സഭാ, മാധ്യമ പ്രതിനിധികൾ ആശംസാ പ്രസംഗങ്ങൾ നടത്തും. ഈ സമ്മേളനത്തിന്റെ സംപ്രേക്ഷണം വിവിധ ഓൺലൈൻ മാധ്യമങ്ങളുടെ ഫേസ്ബുക് പേജുകളിൽ തത്സമയം വീക്ഷിക്കാം.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് :
പി.സി. ഗ്ലെന്നി (പ്രസിഡന്റ്) – 0503241610,
ആന്റോ അലക്സ് (സെക്രട്ടറി) – 0504634666

You might also like
Comments
Loading...