യുഎഇയിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത ആരാധനകൾക്ക് തുടക്കമായി

0 469

ദുബായ്: യുഎഇയിലെ പ്രമുഖ പെന്തെക്കോസ്ത് സഭകളുടെ റീജിയൻ സംയുക്ത ആരാധനകൾക്ക് ഇന്നലെ (ഡിസം. 2) ആരംഭം കുറിച്ചു. ഐപിസി, എ.ജി., ചർച്ച് ഓഫ് ഗോഡ്, ശാരോൻ സഭകളുടെ സംയുക്ത ആരാധനകളാണ് സൂം പ്ലാറ്റ് ഫോമിൽ നടന്നത്.

Download ShalomBeats Radio 

Android App  | IOS App 

ഇന്നലെ രാവിലെ 9:30 മുതൽ 12:30 വരെ ഐ.പി.സി യുഎഇ റീജിയൻ ആരാധന പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടന്നു. റീജിയൻ സെക്രട്ടറി പാസ്റ്റർ അലക്സ് എബ്രഹാം സങ്കീർത്തനത്തിൽ നിന്നും ശുശ്രൂഷിച്ചു. ഐപിസി. ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൻ ജോസഫ്, അബുദാബി സഭാശുശൂഷകൻ കെ.എം. ജെയിംസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ദുബായ് എബനേസർ ഐപിസി ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പ് സംയുക്ത ആരാധന പ്രസിഡണ്ട് ജോബി വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ നാളെ (ഡിസം.4)
നടക്കും. രാവിലെ 10:30 മുതൽ 12:45 വരെ നടക്കുന്ന ആരാധനയിൽ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ്പ് പ്രഭാഷണം നടത്തും. റാസൽഖൈമ എജി ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. റീജിയൻ സെക്രട്ടറി ടോം ജോർജ്, ട്രഷറർ ജോൺ ജോർജ് എന്നിവർ നേതൃത്വം നൽകും.

ചർച്ച് ഓഫ് ഗോഡ് യുഎഇ സംയുക്ത ആരാധന ഡിസംബർ 6 ന് ഞായറാഴ്ച വൈകിട്ട് 7:30 മുതൽ 10.00 വരെ നടക്കും. യുഎഇ ഓവർസിയർ പാസ്റ്റർ കെ. ഓ. മാത്യു അദ്ധ്യക്ഷത വഹിക്കും. യുഎഇ സെക്രട്ടറി പാസ്റ്റർ ജോസ് മല്ലിശ്ശേരി നേതൃത്വം നൽകും. പ്രശസ്ത സുവിശേഷ പ്രഭാഷകൻ ഡോ. കെ. മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും. 2 മാസത്തോളം കോവിഡിനെ തുടർന്ന് അതിഗുരുതരമായി വെന്റിലേറ്ററിലായിരുന്ന അമേരിക്കയിലെ പാസ്റ്റർ ബെഞ്ചമിൻ തോമസ് അനുഭവ സാക്ഷ്യം പങ്കിടും. 48 സഭകളാണ് ചർച്ച് ഓഫ് ഗോഡ് യുഎഇ റീജിയനിലുള്ളത്.

ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സംയുക്ത ആരാധന ഡിസംബർ 11 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിക്കും. റീജിയൻ ഭാരവാഹികൾ ശുശൂഷകൾക്ക് നേതൃത്വം നൽകും എന്ന് പാസ്റ്റർ കോശി ഉമ്മൻ അറിയിച്ചു.

You might also like
Comments
Loading...